ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാതലത്തിലാണ് ഇന്ത്യയിലും ആക്രമണഭീഷണി. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ആക്രമണം നടന്നേക്കുമെന്നാണ് ഭീഷണി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബംഗലൂരു സിറ്റി പൊലീസിന് ലഭിച്ച ഫോൺ കോളിലായിരുന്നു ഭീഷണിസന്ദേശം.
നാഗമ്പടം പാലം ഇന്ന് പൊളിക്കും; കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെടും
ട്രയിനുകൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടക്കുകയെന്നും 19 ഭീകരർ തമിഴ്നാട്ടിലെ രാമാനാഥപുരത്ത് എത്തിയിട്ടുണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. അതേസമയം, ഭീഷണിയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കർണാടക പൊലീസ് മോധാവി മറ്റു സംസ്ഥാനങ്ങളിലെ ഡി.ജി.പിമാർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 27, 2019 7:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിന് ഭീകരാക്രമണ ഭീഷണി; ആക്രമണം ട്രയിനുകൾ കേന്ദ്രീകരിച്ചെന്നും സൂചന