പത്ത് ദിവസത്തേക്കാണ് കസ്റ്റഡിയിലെടുത്തത്.2008-ലെ ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പരപ്പന ആഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു നസീർ. പിടിയിലായ അഞ്ചുപേരും 2017-ല്‍ ആര്‍.ടി.നഗര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കൊലക്കേസിലെ പ്രതികളാണ്. ഈ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇവർ തടിയന്റവിട നസീറുമായി പരിചയത്തിലാകുന്നത്.
ജൂലൈ 19–നാണ് ബെംഗളൂരുവിലെ 4 ഇടങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്ന 5 അംഗ സംഘം പിടിയിലാകുന്നത്. ബെംഗളൂരു സ്വദേശികളായ സയ്യിദ് സുഹേൽ ഖാൻ (24), മുഹമ്മദ് ഉമർ (29), ഷാഹിദ് തബ്രേസ് (25), സയ്യീദ് മുദാഷിർ പാഷ (28), മുഹമ്മദ് ഫൈസൽ (30) എന്നിവരാണ് അറസ്റ്റിലായത്.ചോദ്യം ചെയ്യലിൽ പാരപ്പന അഗ്രഹാര ജയിലിൽ വച്ച് തീവ്രവാദ പ്രവർത്തനത്തിലേക്കു നയിച്ചത് നസീറാണെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
July 28, 2023 9:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജയിലില്‍വെച്ച് തീവ്രവാദത്തിലേക്ക് നയിച്ചു; തടിയന്‍റവിട നസീര്‍ കര്‍ണാടക CCB കസ്റ്റഡിയില്‍