TRENDING:

Congress | രാജ്യസഭയിലും ദുര്‍ബലരായി കോണ്‍ഗ്രസ്; 17 സംസ്ഥാനങ്ങളിലെ‍ പ്രതിനിധികളില്ല

Last Updated:

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഇത്രയും മോശം അവസ്ഥ നേരിടുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ദേശീല തലത്തിലെ സ്ഥിതി പരുങ്ങലിലായ നിലയിലാണ് കോണ്‍ഗ്രസ് (Indian National Congress). പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും മുതിര്‍ന്ന നേതാക്കള്‍ ഉയര്‍ത്തുന്ന പ്രതിരോധവും നേതൃത്വത്തിന് തലവേദനയാകുന്നതിന് പിന്നാലെ രാജ്യസഭയിലും (Rajya Sabha ) കോണ്‍ഗ്രസ് അപ്രസക്തരാവുകയാണ്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അടക്കം 17 മേഖലകളില്‍ നിന്ന് കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രതിനിധികളില്ലാത്ത സ്ഥിതിയാണ് ഉള്ളത്.
advertisement

അംഗബലം കുറയുന്നതിനൊപ്പം പ്രാദേശിക തലങ്ങളില്‍ സ്വാധീനം നഷ്ടപ്പെട്ട് തീര്‍ത്തും ദുര്‍ബലരാകുന്ന സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തിക്കഴിഞ്ഞു.

നാല് പ്രതിനിധികളാണ് രാജ്യസഭയില്‍ നിന്നും മാര്‍ച്ചില്‍ വിരമിച്ചത്. ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒരാളെ മാത്രമാണ് കോണ്‍ഗ്രസിന് ഉപരിസഭയില്‍ എത്തിക്കാനായത്. നിലവില്‍ 30 പേരാണ് കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം. വരുന്ന ജൂണ്‍ ജൂലായ് മാസങ്ങളില്‍ 9 പേര്‍കൂടി വിരമിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി വീണ്ടും ചുരുങ്ങുന്ന നിലയുണ്ടാവും.

Also Read- സോണിയാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായി തുടരും; തന്ത്രങ്ങൾ പിഴച്ചെന്ന് പ്രവർത്തകസമിതിയിൽ വിലയിരുത്തൽ

advertisement

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഇത്രയും മോശം അവസ്ഥ നേരിടുന്നത്. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഢീഷ, ഡല്‍ഹി, ഗോവ സംസ്ഥാനങ്ങളിലുമാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രാതിനിധ്യം ഇല്ലാതാവുക.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് പ്രതിനിധികളില്ലാത്ത സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. അസമില്‍ നിന്നുള്ള രാജ്യസഭാംഗമായി ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നു എന്നിടത്ത് നിന്നാണ് ഈ തിരിച്ചടി.

 Also Read- 'എംഎല്‍എമാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം; കോണ്‍ഗ്രസിനെ നവീകരിച്ച് തിരിച്ചു കൊണ്ടുവരണം'; ശശി തരൂർ

advertisement

വരുന്ന രണ്ട് വര്‍ഷത്തിനിടെ രാജസ്ഥാന്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് 5 പേര്‍ വീതവും ഛത്തീസ്ഗഡില്‍ നിന്ന് 4 പേരും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 3 പേരെയും പശ്ചിമ ബംഗാള്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേരെ വീതവുമാണ് കോണ്‍ഗ്രസിന് പരമാവധി രാജ്യസഭയില്‍ എത്തിക്കാന്‍ കഴിയുക.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേരളം, ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്ന് ഒരോ പ്രതിനിധികളെ കൂടി സംഭാവന ചെയ്യാന്‍ കഴിഞ്ഞേക്കും. തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറ് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ഡിഎംകെ കോണ്‍ഗ്രസിന് നല്‍കുമെന്നതാണ്  പാര്‍ട്ടിക്ക് മുന്നിലുള്ള മറ്റൊരു പ്രതീക്ഷ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Congress | രാജ്യസഭയിലും ദുര്‍ബലരായി കോണ്‍ഗ്രസ്; 17 സംസ്ഥാനങ്ങളിലെ‍ പ്രതിനിധികളില്ല
Open in App
Home
Video
Impact Shorts
Web Stories