TRENDING:

Diwali 2020| 'പടക്കമില്ലാത്ത ദീപാവലിയോ?'; വായുമലിനീകരണത്തെ പേടിച്ച് ഈ സംസ്ഥാനങ്ങൾ പടക്കവിൽപന നിരോധിച്ചു

Last Updated:

പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും കണക്കിലെടുത്ത് നവംബർ ഏഴ് മുതൽ 30വരെ പടക്കങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് ദേശീയ ഹരിത ട്രിബ്യൂണൽ നോട്ടീസ് നൽകിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദീപാവലിയോടനുബന്ധിച്ചുള്ള പടക്കവിൽപന നിരോധിച്ച് സംസ്ഥാനങ്ങൾ. പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും കണക്കിലെടുത്ത് നവംബർ ഏഴ് മുതൽ 30വരെ പടക്കങ്ങൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് ദേശീയ ഹരിത ട്രിബ്യൂണൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ഇത്. രാജസ്ഥാനും ഹരിയാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് പടക്കം ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്. കോവിഡ് മഹാമാരിയും വായുമലിനീകരണവും കണക്കിലെടുത്താണ് തീരുമാനം.
advertisement

Also Read- Diwali 2020| വെടിക്കെട്ടൊരുക്കാൻ സൂര്യയും അക്ഷയ് കുമാറും; ദീപാവലിക്ക് OTT പ്ലാറ്റ് ഫോമുകളിലെത്തുന്ന സിനിമകൾ

രാജസ്ഥാൻ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പടക്കവിൽപന നിരോധിക്കാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചത്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഇപ്പോൾ നിലവിലുള്ള പരിതസ്ഥിതിയിൽ ദീപാവലിക്ക് പടക്കങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

advertisement

ഡൽഹി

പൊതുജനാരോഗ്യവും മലിനീകരണ പ്രശ്നങ്ങളും കണക്കിലെടുത്ത് ദീപാവലിക്ക് പടക്കംപൊടിക്കുന്നതും മറ്റും പരമാവധി ഒഴിവാക്കണമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായി ജനങ്ങളോട് അഭ്യർത്ഥിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ പടക്കവിരുദ്ധ ക്യാംപയിനിനും തുടക്കം കുറിച്ചു. മലിനീകരണ തോതും ശബ്ദവും കുറഞ്ഞ ഹരിത പടക്കം മാത്രമേ വിൽക്കുന്നുള്ളൂവെന്നും ഉപയോഗിക്കുന്നുള്ളൂവെന്നും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പലയിടങ്ങളിലും പരിശോധന ശക്തമാക്കി. ഹരിത പടക്കത്തിന്റെ വിൽപന മാത്രമേ നടക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ മലിനീകരണ നിയന്ത്രണ സമിതി എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും ഡൽഹി പൊലീസിനോടും നിർദേശിച്ചിട്ടുണ്ട്.

advertisement

Also Read- Xiaomi Diwali With Mi Sale: റെഡ്മി സ്മാർട്ട് ഫോൺ വാങ്ങാം; 10000 രൂപ വരെ വിലക്കുറവിൽ

ഹരിയാന

സംസ്ഥാനത്തിന് പുറത്തുനിന്ന് പടക്കങ്ങൾ കൊണ്ടുവരുന്നത് നിയമവിരുദ്ധവും പിഴ ഈടാക്കാവുന്ന കുറ്റവുമാണെന്ന് ഹരിയാന സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരോട് ഇത്തരം പടക്കങ്ങളുടെ വിൽപനയും വിതരണവും തടയാൻ കർശന നടപടിയെടുക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഒരുസ്ഥലത്തും സംസ്ഥാനത്തിന് പുറത്തുനിന്നുകൊണ്ടുവന്ന പടക്കങ്ങൾ സംഭരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പരിശോധന കർശനമാക്കാനും നിർദേശമുണ്ട്.

advertisement

ഒഡീഷ

ദീപാവലി ആഘോഷത്തിന് സംസ്ഥാനത്ത് പടക്ക വിൽപനയും ഉപയോഗവും നിരോധിച്ച് ഒഡീഷ സർക്കാർ. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി. നവംബർ 10 മുതൽ 30വരെയാണ് നിരോധനം. കോവിഡ് 19 പകർച്ചവ്യാധിയുടെ വ്യാപന സാഹചര്യത്തിലും തണുപ്പ് കാലത്തോടടുക്കുന്നതിനാലും പടക്കം കത്തിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള ദോഷകരമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് പൊതുതാൽപര്യാർത്ഥമാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.

പശ്ചിമ ബംഗാൾ

വായുമലിനീകരണം കണക്കിലെടുത്ത് കാളിപൂജയ്ക്കും ദീപാവലിക്കും പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് പശ്ചിമ ബംഗാൾ സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ''വായുമലിനീകരണവും കോവിഡ് രോഗികളെ ദോഷകരമായി ബാധിക്കുമെന്നതിനാലും മലിനീകരണ പ്രശ്നങ്ങളും കണക്കിലെടുത്ത് കാളിപൂജ, ദീപാവലി സമയങ്ങളിൽ പടക്കം പൊട്ടിക്കുന്നത് അനുവദിക്കാനാകില്ല''- ഉത്തരവിൽ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നവംബർ ഏഴുമുതൽ 30വരെ പടക്കനിരോധനം ഏർപ്പെടുത്താനാകുമോ എന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തോടും നാല് സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്. മുതിർന്ന അഭിഭാഷകനായ രാജ് പഞ്ച്വാനിയെയും അഡ്വ. ഷിഭാനി ഘോഷിനെയും ഈ വിഷയത്തിൽ അമിക്കസ് ക്യൂറിയെ സഹായിക്കുന്നതിനായി ട്രിബ്യൂണൽ ചുമതലപ്പെടുത്തി.

മലയാളം വാർത്തകൾ/ വാർത്ത/India/
Diwali 2020| 'പടക്കമില്ലാത്ത ദീപാവലിയോ?'; വായുമലിനീകരണത്തെ പേടിച്ച് ഈ സംസ്ഥാനങ്ങൾ പടക്കവിൽപന നിരോധിച്ചു
Open in App
Home
Video
Impact Shorts
Web Stories