TRENDING:

'രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻ തന്നെ ലജ്ജ തോന്നും; അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ല': അമിത് ഷാ

Last Updated:

ഇന്ത്യൻ ഭാഷകൾ രാഷ്ട്ര സ്വത്വത്തിന്റെ ആത്മാവാണെന്നും അമിത് ഷാ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കാനും മാതൃഭാഷകളിൽ അഭിമാനത്തോടെ ലോകത്തെ നയിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ ഭാഷകൾ രാഷ്ട്രത്തിന്റെ സ്വത്വത്തിന്റെ ആത്മാവാണെന്നും അദ്ദേഹം പറഞ്ഞു. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ അശുതോഷ് അഗ്നിഹോത്രി എഴുതിയ 'മെയിൻ ബൂന്ദ് സ്വയം, ഖുദ് സാഗർ ഹൂൺ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കക്കുകയായിരുന്നു അദ്ദേഹം.
News18
News18
advertisement

"ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവർ ഉടൻ തന്നെ ലജ്ജിക്കും. അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ല. ദൃഢനിശ്ചയമുള്ളവർക്ക് മാത്രമേ മാറ്റം കൊണ്ടുവരാൻ കഴിയൂ. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണ്. നമ്മുടെ ഭാഷകളില്ലെങ്കിൽ, നമ്മൾ യഥാർത്ഥ ഇന്ത്യക്കാരായി തുടരില്ല." അമത് ഷാ പറഞ്ഞു

നമ്മുടെ രാജ്യത്തെയും സംസ്കാരത്തെയും ചരിത്രത്തെയും മതങ്ങളെയുമെല്ലാം മനസ്സിലാക്കാൻ ഒരു വിദേശ ഭാഷയും മതിയാകില്ല. പകുതി വെന്ത വിദേശ ഭാഷകളിലൂടെ സമ്പൂർണ്ണ ഇന്ത്യ എന്ന ആശയം സങ്കൽപ്പിക്കാൻ കഴിയില്ല. ഈ പോരാട്ടം ബുദ്ധിമുട്ടാണ്, പക്ഷേ ഇന്ത്യൻ സമൂഹം അതിൽ വിജയിക്കുമെന്ന് പൂർണ്ണ ആത്മവിശ്വാസമുണ്ട്. ആത്മാഭിമാനത്തോടെ, നമ്മൾ നമ്മുടെ സ്വന്തം ഭാഷകളിൽ നമ്മുടെ രാജ്യത്തെ ഭരിക്കുമെന്നും ലോകത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച 'പഞ്ച് പ്രാൻ' (അഞ്ച് പ്രതിജ്ഞകൾ) രാജ്യത്തെ 130 കോടി ജനങ്ങളുടെ ദൃഢനിശ്ചയമായി മാറിയിരിക്കുന്നുവെന്നും ഷാ പറഞ്ഞു. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുക, അടിമത്തത്തിന്റെ എല്ലാ അടയാളങ്ങളിൽ നിന്നും മുക്തി നേടുക, നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കുക, ഐക്യത്തിനും ഐക്യദാർഢ്യത്തിനും പ്രതിജ്ഞാബദ്ധരായിരിക്കുക, ഓരോ പൗരനിലും കടമയുടെ മനോഭാവം ജ്വലിപ്പിക്കുക എന്നിവയാണ് അഞ്ച് പ്രതിജ്ഞകൾ. 2047 ആകുമ്പോഴേക്കും ഇന്ത്യ അതിന്റെ ഉന്നതിയിലെത്തുമെന്നും ഈ യാത്രയിൽ രാജ്യത്തെ ഭാഷകൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അമിത് ഷാ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻ തന്നെ ലജ്ജ തോന്നും; അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ല': അമിത് ഷാ
Open in App
Home
Video
Impact Shorts
Web Stories