'തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ മൃഗക്കൊഴുപ്പ് കലർന്നതായി കണ്ടെത്തിയതിൽ നമ്മളെല്ലാവരും വളരെ അസ്വസ്ഥരാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് വൈസിപി സർക്കാർ ഉത്തരം നൽകേണ്ടതുണ്ട്. വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്' എന്ന് പവൻ കല്യാൺ എക്സിൽ കുറിച്ചു.
ആന്ധ്രാപ്രദേശിലെ എൻഡിഎ ഭരണത്തിൻ്റെ 100 ദിവസം ആഘോഷിക്കുന്ന വേളയിൽ ബുധനാഴ്ച വിജയവാഡയിൽ നടന്ന നിയമസഭാ കക്ഷി യോഗത്തിൽ വെച്ചാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കഴിഞ്ഞ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ കാലത്ത് തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദത്തിൽ ഉപയോഗിച്ചിരുന്ന നെയ്യ് മൃഗക്കൊഴുപ്പ് കലർത്തിയതാണെന്ന ആരോപണം ഉന്നയിച്ചത്. നായിഡുവിൻ്റെ അവകാശവാദങ്ങൾ ആന്ധ്രയിൽ മാത്രമല്ല, ഇന്ത്യയിലുടനീളം ഉള്ള വിശ്വാസികളിൽ ഞെട്ടലുണ്ടാക്കുകയും ഒരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.
advertisement
വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാക്കളായ വൈ വി സുബ്ബ റെഡ്ഡിയും ഭൂമന കരുണാകർ റെഡ്ഡിയും തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റ് ബോർഡിൻ്റെ മുൻ ചെയർപേഴ്‌സൺമാരും ചന്ദ്രബാബു നായിഡുവിൻ്റെ അവകാശവാദത്തിനെതിരെ ശക്തമായി എതിർത്തിരുന്നു. തിരുമല ക്ഷേത്രത്തിലെ വിശുദ്ധിയെയും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെയും തകർക്കുന്നതാണ് ചന്ദ്രബാബു നായിഡുവിന്റെ ആരോപണങ്ങൾ എന്നും. ഇത് അങ്ങേയറ്റം ദുരുദ്ദേശപരമാണ് എന്നുമാണ് സുബ്ബ റെഡ്‌ഡി ഇതിനെതിരെ എക്സിൽ കുറിച്ചത്.
അതേസമയം തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാൻ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നന്നതായി സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. ഗുജറാത്ത് ആസ്ഥാനമായുള്ള കന്നുകാലി ലബോറട്ടറിയായ NDDB CALF ലിമിറ്റഡ് പ്രസാദത്തിലെ മായം കണ്ടെത്തുന്നതിനായി നെയ്യിന്റെ സാമ്പിളുകൾ ശേഖരിച്ചിരുന്നുവെന്നും, പരിശോധനയിൽ പ്രസാദത്തിൽ ഉപയോഗിച്ചിരുന്ന നെയ്യിൽ പോത്തിന്റെ നെയ്യിന്റെ സാന്നിധ്യം കണ്ടെത്തിയതായി പാർട്ടി വക്താവ് അനം വെങ്കട രമണ റെഡ്ഡി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രസ്തുത ലാബ് റിപ്പോർട്ടും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.