കർഷക സമരത്തിന് പിന്തുണ നൽകാൻ വിവാഹ ദിവസം വ്യത്യസ്തമാക്കിയിരിക്കുകയാണ് ഹരിയാനയിലെ കർണാൽ സ്വദേശി സുമിത് ദുൽ. വിവാഹദിവസം വധൂഗൃഹത്തിൽ സുമിത് എത്തിയത് ട്രാക്ടറിലാണ്. മെഴ്സിഡസ് ബെൻസ് ഓടിച്ച് എത്തേണ്ടിയിരുന്ന വരനാണ് കർഷകരുടെ സമരത്തിന് പിന്തുണ നൽകാൻ ട്രാക്ടർ തെരഞ്ഞെടുത്തത്.
താൻ കർഷക കുടുംബത്തിലെ അംഗമാണെന്നും കർഷകരുടെ സമരത്തിന് പിന്തുണ നൽകാനാണ് ബെൻസിന് പകരം ട്രാക്ടർ തെരഞ്ഞെടുത്തതെന്നും സുമിത് ദുൽ പിന്നീട് പറഞ്ഞു.
advertisement
"ഞങ്ങൾ ഇപ്പോൾ ജീവിക്കുന്ന പ്രദേശങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ ഞങ്ങളുടെ വേര് കൃഷിയിലാണ്. കർഷകർക്കായാരിക്കണം മുൻഗണന. അവരുടെ സമരത്തിന് പൊതു പിന്തുണയുണ്ടെന്ന് അറിയാക്കാനുള്ള സന്ദേശമാണിത്".
അതേസമയം, കർഷകർക്കുള്ള പിന്തുണ അറിയിക്കാൻ നവ വധൂവരന്മാർ ഉടൻ തന്നെ ഡൽഹി അതിർത്തിയിലേക്ക് പോകാനിരിക്കുകയാണ്. ഭാര്യയ്ക്കൊപ്പം കർഷക സമരത്തിൽ നേരിട്ടെത്തി പിന്തുണ നൽകാനാണ് സുമിത്തിന്റെ തീരുമാനം.