TRENDING:

2018ൽ ഇന്ത്യയിലെ മികച്ച 10 പൊലീസ് സ്റ്റേഷനുകൾ ഏതൊക്കെ?

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: 2018ലെ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് ഒരു പൊലീസ് സ്റ്റേഷനും പട്ടികയിൽ ഇടംനേടിയില്ല. ഡിജിപിമാരുടെയും ഐജിമാരുടെയും വാർഷിക സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. ഏറ്റവും മികച്ച മൂന്ന് പൊലീസ് സ്റ്റേഷനുകൾക്കുള്ള അവാർഡുകളും മന്ത്രി സമ്മാനിച്ചു.
advertisement

2018ലെ മികച്ച പൊലീസ് സ്റ്റേഷനുകൾ ഇവയാണ് -

1. കാലു (രാജസ്ഥാൻ)

2. ക്യാംപൽ ബേ (ആൻഡമാൻ)

3. ഫറാക്ക (പശ്ചിമ ബംഗാൾ)

4. നെട്ടപ്പാക്കം (പുതുച്ചേരി)

5. ഗുഡേരി (കർണാടക)

6. ചോപ്പാൽ (ഹിമാചൽ പ്രദേശ്)

7. ലഖേരി (രാജസ്ഥാൻ)

8. പെരിയകുളം (തമിഴ് നാട്)

9. മുൻസ്യാരി (ഉത്തരാഖണ്ഡ്)

10. കുർച്ചോറം (ഗോവ)

advertisement

advertisement

സംസ്ഥാന ഏജൻസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഇന്റലിജൻസ് ബ്യൂറോയാണ് മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടിക തയാറാക്കിയത്. കേരളത്തിൽ നിന്നോ ഗുജറാത്തിൽ നിന്നോ ഒരു പൊലീസ് സ്റ്റേഷനും പട്ടികയിൽ ഇടം നേടിയില്ല. 2017ൽ കേരളത്തിൽ നിന്ന് കണ്ണൂരിലെ വളപട്ടണം പൊലീസ് സ്റ്റേഷൻ മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിലുണ്ടായിരുന്നു. ആർഎസ് പുരം (കോയമ്പത്തൂർ, പഞ്ചഗുഡ( ഹൈദരാബാദ്), ഗുഡംബ (ലഖ്നൗ), ധുപ്ഗിരി (ജൽപൈഗുരി), K4 അണ്ണാ നഗർ (ചെന്നൈ). ബൻഭൂൽപാര (നൈനിറ്റാൾ), ഗിരോർ (മണിപ്പൂരി), ഋഷികേശ് (ഡെറാഡൂൺ), കീർത്തിനഗർ (ഡൽഹി) എന്നിവയായിരുന്നു 2017ലെ മികച്ച പൊലീസ് സ്റ്റേഷനുകൾ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
2018ൽ ഇന്ത്യയിലെ മികച്ച 10 പൊലീസ് സ്റ്റേഷനുകൾ ഏതൊക്കെ?