'മീ ടു' കുരുക്കിൽപെട്ട മലയാളി ആത്മഹത്യ ചെയ്തു
Last Updated:
ന്യൂഡൽഹി : 'മീ ടു' ആരോപണങ്ങളെ തുടർന്ന് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മലയാളി ഐടി ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. നോയ്ഡയിലെ ബഹുരാഷ്ട്ര കമ്പനിയിൽ അസിസ്റ്റന്റ് വൈസ്പ്രസിഡന്റായിരുന്ന കോതമംഗലം സ്വദേശി സ്വരൂപ് രാജ് (35) ആണ് മരിച്ചത്.
Also Read-മീ ടൂ :"തന്ത്രപ്രധാനമായ യോഗങ്ങളിൽ സ്ത്രീകൾ ഒഴിവാക്കപ്പെട്ടു"
രണ്ട് വനിതാ സഹപ്രവർത്തകർ സ്വരൂപിനെതിരെ നൽകിയ ലൈംഗിക ആരോപണ പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജെൻപാക് ഇന്ത്യ ഉദ്യോഗസ്ഥനായ ഇയാളെ കമ്പനി സസ്പെൻഡ് ചെയ്തത്. പിന്നാലെ നോയിഡയിലെ തന്റെ ഫ്ലാറ്റിലെത്തിയ സ്വരൂപ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ രാത്രി വീട്ടിലെത്തിയപ്പോഴാണ് സ്വരൂപിനെ മരിച്ച നിലയിൽ കണ്ടത്.
advertisement
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്നാൽ ഇനി ആരോപണങ്ങൾ തെളിഞ്ഞാലും പേരുദോഷം മാറില്ലെന്നുമാണ് സ്വരൂപ് ഭാര്യക്കെഴുതിയ ആത്മഹത്യാകുറിപ്പിൽ പറയുന്നത്. ഭർത്താവ് തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യത്തോടെ അന്തസായി ജീവിക്കണമെന്നും ഭാര്യയോട് കത്തിൽ പറയുന്നുണ്ട്.
സ്വരൂപിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2018 8:13 AM IST


