അരവിന്ദ് കെജ്രിവാളിന്‍റെ ട്വീറ്റ്,
അതേസമയം, സിഗ്നലുകൾ നഷ്ടമായിട്ടില്ലെന്ന് ആനന്ദ് മഹിന്ദ്ര ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ ഓരോ വ്യക്തിക്കും ചന്ദ്രയാൻ രണ്ടിന്‍റെ ഹൃദയത്തുടിപ്പ് അറിയാൻ കഴിയും. അത് നമ്മളോട് ഇങ്ങനെ പറയുന്നത് കേൾക്കാം, 'ആദ്യഘട്ടത്തിൽ നിങ്ങൾ വിജയിച്ചില്ലെങ്കിൽ, ശ്രമിക്കുക, വീണ്ടും ശ്രമിക്കുക'. ആനന്ദ് മഹിന്ദ്ര ട്വിറ്ററിൽ കുറിച്ചു.
advertisement
അതേസമയം, ഐ എസ് ആർ ഒയ്ക്ക് അഭിനന്ദനവുമായി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമെത്തി. "ചന്ദ്രയാൻ 2 ചാന്ദ്രദൗത്യത്തിനു വേണ്ടി അവിശ്വസനീയമായ പ്രവർത്തനം കാഴ്ചവെച്ച ഐഎസ് ആർഒ ടീമിനെ അഭിനന്ദിക്കുന്നു. നിങ്ങളുടെ അത്യുത്സാഹവും ആത്മസമർപ്പണവും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. നിങ്ങളുടെ പ്രവർത്തനം നിഷ്ഫലമല്ല. അതിമോഹമുള്ള ഇന്ത്യൻ സ്പേസ് മിഷന് ഇതൊരു അടിസ്ഥാനമായിരിക്കും."
ടീം ഐ എസ് ആർ ഒയെ അഭിനന്ദിക്കുന്നതായി കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേൽ ട്വിറ്ററിൽ കുറിച്ചു. നിങ്ങളുടെ ആത്മസമർപ്പണം, കഠിനാദ്ധ്വാനവും ധൈര്യവും നമുക്ക് പ്രചോദനമാണ്. നിങ്ങളെടുക്കുന്ന ഓരോ സ്റ്റെപ്പും വിജയത്തിലേക്കും പ്രശസ്തിയിലേക്കും ഇന്ത്യയെ കൂടുതൽ
അടുത്തു നിർത്തുന്നതാണ്. ചരിത്രപരമായ യത്നത്തിൽ രാജ്യം നിങ്ങൾക്കൊപ്പം നിൽക്കുമെന്നും അഹ്മദ് പട്ടേൽ ട്വിറ്ററിൽ കുറിച്ചു.