മാ ടിവിയിലെ പവിത്ര ബന്ധം എന്ന തെലുങ്ക് സീരിയലിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ഝാന്‍സി. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ വഡാലി ഗ്രാമമാണ് നാഗ ഝാന്‍സിയുടെ സ്വദേശം. കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. എന്നാല്‍, നടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതേത്തുടർന്ന് കനത്ത നിരാശയിലായിരുന്നു നടിയെന്ന് പൊലീസ് പറഞ്ഞു.
advertisement
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുറിയില്‍നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണിലെ കോള്‍ ലിസ്റ്റും ചാറ്റും പൊലീസ് പരിശോധിച്ച് വരികയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 06, 2019 5:45 PM IST
