സിഇഒ മരിച്ചു; 1038 കോടിയുടെ ലോക്കറുകൾ തുറക്കാനാകാതെ കമ്പനി

Last Updated:

മുപ്പതുകാരനായ സിഇഒ ജെറാൾ‌ഡ് കോട്ടൺ ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് മരിച്ചത്

ടൊറന്റോ: കോടികളുടെ നിക്ഷേപം അടങ്ങിയ ഡിജിറ്റൽ ലോക്കർ തുറക്കാനാകാതെ കനേഡിയൻ കമ്പനിയായ ക്വാഡ്രിഗ. ഡിജിറ്റൽ ലോക്കറുകൾ തുറക്കുന്നതിനുള്ള പാസ് വേഡുകൾ അറിയാവുന്ന സിഇഒ ഡിസംബറിൽ ഇന്ത്യയിൽ വച്ച് മരിച്ചിരുന്നു. മറ്റാരുമായും ഇദ്ദേഹം പാസ് വേഡ് പങ്കുവച്ചതുമില്ല. ഇതോടെയാണ് കമ്പനിയും ഇടപാടുകാരും വെട്ടിലായത്. ഡിജിറ്റൽ കറൻസി പ്ലാറ്റ്ഫോമിൽ പ്രശസ്തമായ കമ്പനിയാണ് ക്വാഡ്രിഗയും അതിന്റെ സിഇഒയായിരുന്ന ജെറാൾഡ‍് കോട്ടണും. 30 വയസ്സുമാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ ലോക്കറുകളലിലുള്ളത് 1038 കോടി രൂപയുടെ നിക്ഷേപമാണ്.
സന്നദ്ധ പ്രവർത്തനായി ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് ക്രോൺസ് രോഗം ബാധിച്ച് ജെറാൾഡ് കോട്ടണ്‍ മരിച്ചത്. ഇതോടെ കോള്‍ഡ് വാലറ്റ് എന്ന ഓഫ്‌ലൈന്‍ സ്റ്റോറേജില്‍ സൂക്ഷിച്ചിട്ടുള്ള ബിറ്റ്‌കോയിനും മറ്റ് ഡിജിറ്റല്‍ കറന്‍സികളും ലോക്കറില്‍ മരവിച്ചിരിപ്പാണ്. ഹാക്കര്‍മാരെ പേടിച്ച് പാസ് വേഡുകള്‍ ആര്‍ക്കും നല്‍കിയിരുന്നില്ല. ഡിജിറ്റല്‍ കറന്‍സികള്‍ എങ്ങനെ തിരിച്ചെടുക്കണമെന്നറിയാതെ കുഴങ്ങുകയാണ് ഒരു ലക്ഷത്തിലധികം വരുന്ന ക്വാഡ്രിഗയിലെ അംഗങ്ങള്‍. ഭാര്യയ്ക്കുപോലും പാസ് വേഡിന്റെ വിവരങ്ങൾ അറിയിയില്ല. ഇതോടെ അവസാനം ഹാക്കര്‍മാരെയും സാങ്കേതികവിദഗ്ധരെയും സമീപിച്ചിരിക്കുകയാണ് കമ്പനി. നിക്ഷേപത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കമ്പനി നോവ സ്കോട്ടിയ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/World/
സിഇഒ മരിച്ചു; 1038 കോടിയുടെ ലോക്കറുകൾ തുറക്കാനാകാതെ കമ്പനി
Next Article
advertisement
'അഭ്യൂഹങ്ങൾ വിടൂ; ഫിറ്റ്‌നസിലും കളിയിലും ശ്രദ്ധക്കൂ'; രോഹിത്തിനോട് BCCI
'അഭ്യൂഹങ്ങൾ വിടൂ; ഫിറ്റ്‌നസിലും കളിയിലും ശ്രദ്ധക്കൂ'; രോഹിത്തിനോട് BCCI
  • രോഹിത് ശർമ്മ ഫിറ്റ്നസിലും പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു.

  • ഓസ്‌ട്രേലിയൻ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത് ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു.

  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മ ഇന്ത്യയുടെ ടോപ് ഓർഡറിൽ കളിക്കും.

View All
advertisement