മനീഷ് കുമാർ (18), സാഗർ കുമാർ (19) എന്നീ രണ്ട് സുഹൃത്തുക്കളുടെ ജീവനാണ് പൊലിഞ്ഞത്. ദുരന്തം സംഭവിച്ചപ്പോൾ രണ്ട് സുഹൃത്തുക്കളും ഹാർദോയ്-ലഖ്‌നൗ ഹൈവേയിലെ ഒരു മാമ്പഴത്തോട്ടത്തിലേക്ക് നടക്കുകയായിരുന്നുവെന്ന് സാഗറിന്റെ സഹോദരി സുധ മാധ്യമങ്ങളട് പറഞ്ഞു. രണ്ട് സുഹൃത്തുക്കളും റോഡരികിലൂടെ നടക്കുമ്പോൾ രസകരമായ ഒരു മാനസികാവസ്ഥയിലായിരുന്നു. സംസാരിച്ചും തമാശ പറഞ്ഞുമായിരുന്നു അവർ നടന്നത്.
തമാശയ്ക്കിടെ സാഗർ മനീഷിനെ ചെറുതായി തള്ളി. അബദ്ധത്തിൽ മനീഷ് വീണതാകട്ടെ അമിതവേഗതയിൽ വന്ന ഒരു ട്രക്കിന് മുന്നിലേക്കായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മനീഷ് മരിച്ചു. ഇതുകണ്ട് പരിഭ്രാന്തനായ സാഗർ അതുവഴി കടന്നുപോയ മറ്റൊരു ട്രക്കിന് മുന്നിലേക്ക് ചാടിയെങ്കിലും ഡ്രൈവർ ഏറെ പണിപ്പെട്ട് വണ്ടി ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിന്നാലെ സാഗർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും പിന്നീട് ഫരീദിപൂർ റെയിൽവേ ക്രോസിംഗിന് സമീപത്ത് എത്തുകയും ചെയ്തു. അരമണിക്കൂറിനുള്ളിൽ, സാഗർ എതിരെ വന്ന ഒരു ട്രെയിനിന് മുന്നിൽ ചാടി മരിച്ചു എന്ന് വൃത്തങ്ങൾ പറഞ്ഞു.
advertisement
രണ്ടുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി മലിഹാബാദ് എസ്എച്ച്ഒ സുരേന്ദ്ര സിംഗ് ഭാട്ടി പറഞ്ഞു. ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടല്ല. എങ്കിലും ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും ഭാട്ടി പറഞ്ഞു.