ഡാനിഷ്പേട്ട സ്വദേശികളായ എം കമൽ (36), വി സെൽവം (35) എന്നിവരാണ് അറസ്റ്റിലായത്. തോപ്പൂർ രാമ സ്വാമി വന മേഖലയിൽ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടിരുന്നു. വേട്ടയാടുന്നവരെ കണ്ടെത്തുന്നതിനായി വനം വകുപ്പ് റേഞ്ച് ഓഫീസർ വിമൽ കുമാറിന്റെ നേതൃത്വത്തിൽ ഒരു സംഘം തിരച്ചിൽ നടത്തിയിരുന്നു.
പരിശോധനയിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ വവ്വാലുകളെ വേട്ടയാടിയിരുന്നുവെന്നും അവയുടെ മാംസം പാകം ചെയ്ത് 'ചില്ലി ചിക്കൻ' എന്ന പേരിൽ വിൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇരുവരും പൊലീസിന് മൊഴി നൽകി. ഞായറാഴ്ച അറസ്റ്റ് ചെയ്ത ഇവരെ തിങ്കളാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Salem,Tamil Nadu
First Published :
July 31, 2025 12:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചില്ലി ചിക്കൻ എന്നു പറഞ്ഞ് വവ്വാലിന്റെ ഇറച്ചി വില്പന നടത്തിയ രണ്ടു പേർ അറസ്റ്റിൽ