also read:Corona Virus: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് WHO, ചൈനയിൽ മരണം 213
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അഞ്ചംഗ സംഘത്തെ നിയോഗിച്ചത്. സംഘത്തിൽ 3 ഡോക്ടർമാരുമുണ്ട്. നിപ വൈറസ് ബാധ സമയത്തും പ്രളയകാലത്തും സേവനം നടത്തിയതിന്റെ അനുഭവ സമ്പത്തുമായാണ് നഴ്സുമാർ ചൈനയിൽ എത്തുന്നത്. എന്നാൽ ചൈനയിൽ എത്തി സ്ഥിതിഗതികൾ മനസിലാക്കിയ ശേഷം മാത്രമേ വ്യക്തത വരൂ എന്ന് ഇരുവരും ന്യൂസ് 18 നോട് പറഞ്ഞു.
ആദ്യം പ്രാഥമിക പഠനം നടത്തും. വൈറസിന്റെ തീവ്രത മനസിലാക്കിയ ശേഷം ഒഴിപ്പിക്കൽ രീതികൾ തീരുമാനിക്കും. വൈറസിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുമായാണ് സംഘം പുറപ്പെടുന്നത്. പരിചയ സമ്പന്നരായ ഡോക്ടർമാരാണ് സംഘത്തിലുള്ളത്.
advertisement
അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും. ചൈനയിലെ തണുപ്പ് വൈറസ് പടരുന്നതിന് സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നും സംഘാംഗങ്ങൾ പറഞ്ഞു. ലോകാരാഗ്യേ സംഘടനയുടെ നിർദേശമുള്ളതിനാലാണ് നഴ്സുമാരുടെ പേരുകൾ വെളിപ്പെടുത്താത്തത്.
