എഞ്ചിനീയറിംഗ് സംഘത്തിന്റെ ഇന്ത്യയിലെ വരവ് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് സ്ഥിരീകരിച്ചു. "അടിയന്തര വഴിതിരിച്ചുവിടലിനെ തുടർന്ന് ലാൻഡ് ചെയ്ത യുകെ എഫ്-35ബി വിമാനം വിലയിരുത്തുന്നതിനും നന്നാക്കുന്നതിനുമായി ഒരു യുകെ എഞ്ചിനീയറിംഗ് സംഘത്തെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുണ്ട്," വക്താവ് പ്രസ്താവനയിൽ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.വിമാനത്താവളത്തിലെ മെയിന്റനൻസ് റിപ്പയർ ആൻഡ് ഓവർഹോൾ (എംആർഒ) സൗകര്യത്തിൽ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താനുള്ള സ്ഥലം നൽകാനുള്ള വാഗ്ദാനം യുകെ സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
advertisement
ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുക. വിജയിച്ചില്ലെങ്കിൽ വിമാനത്തിന്റെ ചിറകുകള്‍ അഴിച്ചുമാറ്റിയ ശേഷം സൈനിക വിമാനത്തില്‍ തിരികെ ബ്രിട്ടണിലേക്കു കൊണ്ടുപോകാനാണ് തീരുമാനം.ബ്രിട്ടീഷ് വിദഗ്ദ സംഘം ഒരാഴ്ചയോളം കേരളത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. അറബിക്കടലിൽ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനി കപ്പലില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ജൂണ്‍ 14-നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാൻഡിംഗ് നടത്തിയത്.110 മില്യൺ യുഎസ് ഡോളറിലധികം വിലവരുന്നതും ലോകത്തിലെ ഏറ്റവും നൂതനമായ ഒന്നായി അറിയപ്പെടുന്നതുമായ യുദ്ധ വിമാനമാണ് എഫ്-35.