യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതി സയിദ് അക്ബറുദ്ദിൻ ട്വീറ്റ് ചെയ്തത് ഇങ്ങനെ, "ചെറുതും വലുതുമായ എല്ലാവരും ഒരുമിച്ചു. ഭീകരരുടെ പട്ടികയിൽ യുഎൻ മസൂദ് അസറിനെ ഉൾപ്പെടുത്തിയിരിക്കുന്നു. എല്ലാവർക്കും നന്ദി.'. അതേസമയം, ഇന്ത്യ നൽകിയ തെളിവാണ് പ്രഖ്യാപനത്തിന് ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചത്.
പുൽവാമ ഭീകരാക്രമണത്തിനു ശേഷം മാർച്ചിൽ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചൈന തടസം നിന്നിരുന്നു. ആഗോളഭീകരനായി മസൂദ് അസറിനെ ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കണമെന്ന ആവശ്യം നാലാമത്തെ തവണയായിരുന്നു ചൈന അന്ന് തള്ളിയത്. എന്നാൽ, ശ്രീലങ്കയിൽ ഉണ്ടായ ആക്രമണങ്ങളുടെ കൂടെ പശ്ചാത്തത്തിൽ ആയിരുന്നു ഇന്ന് ഈ വിഷയം വീണ്ടും പരിഗണനയ്ക്ക് വന്നത്. എന്നാൽ, ഇത്തവണ ചൈന എതിർപ്പൊന്നും അറിയിച്ചില്ല.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 01, 2019 6:50 PM IST