പരിഷ്കരണത്തോടെ ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി വർദ്ധിക്കും. ഇത് സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഉറപ്പാക്കും. ഇതിന് മുൻപ് 2024 ജൂലൈയിലാണ് ഡിഎ വർദ്ധിപ്പിച്ചത്. അന്ന് ഡിഎ 50ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയർത്തിയിരുന്നു
എന്താണ് ക്ഷാമബത്ത ( ഡിയർനെസ് അലവൻസ്- ഡിഎ)
പണപ്പെരുപ്പത്തിന്റെ ആഘാതം നികത്താൻ സർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്ന ജീവിതച്ചെലവ് ക്രമീകരണമാണ് ഡിഎ. . ശമ്പള കമ്മീഷൻ ഓരോ 10 വർഷത്തിലുമാണ് അടിസ്ഥാന ശമ്പളം നിർണ്ണയിക്കുന്നത്. പണപ്പെരുപ്പ പ്രവണതകൾക്ക് അനുസൃതമായി ഇടയ്ക്കിടെ ഡിഎയും പരിഷ്കരിക്കുന്നു.
advertisement
സർക്കാർ എപ്പോഴാണ് ഡിഎ വർദ്ധിപ്പിക്കുന്നത്?
സർക്കാർ വർഷത്തിൽ രണ്ടുതവണ ഡിഎ വർദ്ധിപ്പിക്കാറുണ്ട്. ജനുവരി, ഡിസംബർ മാസങ്ങളിലെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (വ്യാവസായിക തൊഴിലാളികൾ) (AICPA (IW)) റീഡിംഗ് അനുസരിച്ചാണ് ഡിഎ നിരക്ക് കണക്കാക്കുന്നത്.
എന്താണ് AICPA (IW) സൂചിക ?
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കണക്കാക്കുന്നതിനുള്ള ഒരു മാനദണ്ഡമായുള്ള ഒരു സൂചികയാണ് അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (വ്യാവസായിക തൊഴിലാളികൾ)(All India Consumer Price Index (Industrial Workers)). ധനകാര്യ മന്ത്രാലയത്തിന്റെ ലേബർ ബ്യൂറോയാണ് സുചിക നിയത്ന്തിക്കുന്നത്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പ്രതിമാസ ക്ഷാമബത്ത റീഡിംഗുകൾ നൽകുന്നത് ഈ സൂചിക പ്രകാരമാണ്.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും ഡിഎ വർദ്ധിപ്പിക്കാൻ കഴിയുമോ?
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഡിഎ അനുവദിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയത്. സംസ്ഥാനങ്ങൾ കൂടുതലും ഇത് പിന്തുടരുന്നെങ്കിലും ഡിഎ വർദ്ധിപ്പിക്കാതിരിക്കാനോ ക്രമാനുഗതമായി ഡിഎ വർദ്ധിപ്പിക്കുകയോ ചെയ്യാം