വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന് മുൻപാകെയാണ് കേന്ദ്രം ഹർജി നൽകുക. ഈ മാസം എട്ടിന് പുറപ്പെടുവിച്ച വിധിയിലാണ് നിയമസഭ പാസാക്കുന്ന ബില്ലിനുമേൽ സുപ്രീംകോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. രാഷ്ട്രപതി സമയപരിധിക്കുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
രാഷ്ട്രപതിയുടെ അനുമതി ആവശ്യമെന്ന് ചൂണ്ടിക്കാട്ടി ബില്ലുകൾ തടഞ്ഞുവയ്ക്കുന്നത് അധികാര ദുർവിനിയോഗമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നീണ്ടാൽ കോടതിക്ക് ഇടപെടാം. ബില്ലിന് അംഗീകാരം നിഷേധിക്കുന്നതിന്റെ കാരണം രാഷ്‌ട്രപതി സംസ്ഥാനത്തെ അറിയിക്കണം. ഭേദഗതികൾ അനിവാര്യമെങ്കിൽ അക്കാര്യം വ്യക്തമാക്കണം.
advertisement
രാഷ്ട്രപതിയുടെ അനുമതി ആവശ്യമുള്ള, ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമനിർമാണം നടത്തുംമുമ്പ് സംസ്ഥാനങ്ങൾ കേന്ദ്രവുമായി കൂടിയാലോചിക്കണം. സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ നിർദേശങ്ങൾ കേന്ദ്രം സമയബന്ധിതമായി പരിഗണിക്കണം. ഇതുവഴി കേന്ദ്ര-സംസ്ഥാന ബന്ധം സുഗമമാവും. ഭരണഘടനാ വിരുദ്ധമായ ഘടകങ്ങളുടെ പേരിൽ ബിൽ മാറ്റിവച്ചാൽ രാഷ്‌ട്രപതി കോടതിയുടെ ഉപദേശം തേടണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
Summary: Union Ministry of Home Affairs is likely to file a review petition against the Supreme Court’s judgement allowing judicial intervention if Governors withhold assent to legislative Bills for too long.