രാജസ്ഥാനില്‍ 28 വയസുകാരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ വാര്‍ത്തയ്ക്കു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ അഭിപ്രായപ്രകടനം.
മോദി പല ജനപ്രിയ പദ്ധതികളും നടപ്പാക്കുകയാണ്. അതിനോട് എതിര്‍പ്പുള്ളവരുടെ പ്രതികരണമാണ് ഇത്തരം ആള്‍ക്കൂട്ടകൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ 'അവാര്‍ഡ് വാപസി' ആയിരുന്നു. ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടക്കൊലയായി. 2019 തിരഞ്ഞെടുപ്പില്‍ അതു മറ്റെന്തെങ്കിലുമാകാം. 1984ലെ സിഖ് കൂട്ടക്കൊലയാണ് ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലപാതകമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അത്സമയം ആള്‍ക്കൂട്ട കൊലപാതകത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് പി.സി.സി അദ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ആള്‍ക്കൂട്ട കൊലപാതങ്ങള്‍ പതിവായിരിക്കുകയാണ്. ആള്‍ക്കൂട്ട കൊലപാതങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയ്യെടുക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനത്തിലെ പൊള്ളത്തരം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
advertisement
