TRENDING:

റമളാനിലെ വോട്ട്: അനാവശ്യ വിവാദമെന്ന് ഒവൈസി

Last Updated:

റംസാൻ മാസത്തിൽ മുസ്ലിങ്ങൾ കൂടുതൽ ഭക്തിയുള്ളവർ ആയിരിക്കും. റംസാൻ മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: റംസാൻ മാസത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് ഉയർത്തിയ പ്രശ്നങ്ങൾ അനാവശ്യമാണെന്ന് എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ക്രമീകരണം സ്വാഗതം ചെയ്യുന്നതായും അസദുദ്ദീൻ ഒവൈസി പറഞ്ഞു.
advertisement

ഇപ്പോൾ ഉയർന്നു വന്ന വിവാദം ഒരു തരത്തിലും ആവശ്യമില്ലാത്തതാണെന്ന് അദ്ദേഹം പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് ആയിരുന്നു ഇന്ന് റംസാൻ മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ രംഗത്തെത്തിയത്. എന്നാൽ, ഇത്തരം വിവാദം ഉയർത്തുന്നവർക്ക് മുസ്ലിങ്ങളെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആയിരുന്നു ഒവൈസി പ്രതികരിച്ചത്. റംസാൻ മാസത്തിൽ മുസ്ലിങ്ങൾ കൂടുതൽ ഭക്തിയുള്ളവർ ആയിരിക്കും. റംസാൻ മാസത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഒരു നീണ്ട പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു. റംസാനു മുമ്പോ ശേഷമോ തെരഞ്ഞെടുപ്പ് നടത്താൻ നമുക്ക് എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും. റംസാൻ മാസത്തിൽ മുസ്ലിങ്ങൾ തീർച്ചയായും നോമ്പെടുക്കും. പക്ഷേ, അവർ പുറത്തു പോകുകയും സാധാരണജീവിതം നയിക്കാറുമുണ്ട്. അവർ ഓഫീസിൽ പോകുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. റംസാൻ മാസത്തിലാണ് വോട്ടെടുപ്പ് എന്നത് പോളിംഗ് ശതമാനം ഉയർത്താൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിൽ ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

advertisement

ശബരിമലയുടെ പേരിൽ വോട്ടു തേടാൻ പാടില്ല: തെരഞ്ഞെടുപ്പു കമ്മീഷൻ

ലോക് സഭ തെരഞ്ഞെടുപ്പിന്‍റെ തിയതിയിൽ അതൃപ്തിയുമായി പശ്ചിമ ബംഗാളിൽ നിന്നുള്ള പാർട്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു. റംസാൻ നാളിൽ വോട്ട് ചെയ്യാൻ ബുദ്ധിമുട്ടുന്ന ആളുകളെ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമെന്നും തൃണമൂൽ കോൺഗ്രസ് നേതാവും കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ മേയറുമായ ഫിർഹാദ് ഹകിം ആവശ്യപ്പെട്ടിരുന്നു. മാൾഡ, മുർഷിദാബാദ് ജില്ലകളിൽ ന്യൂനപക്ഷ വോട്ടർമാർ 52 ശതമാനം മുതൽ 66 ശതമാനം വരെ വരും. അതേസമയം, റംസാൻ മാസത്തിൽ വോട്ടെടുപ്പ് വരുന്നത് ന്യൂനപക്ഷങ്ങൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് തടസമാകുമെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
റമളാനിലെ വോട്ട്: അനാവശ്യ വിവാദമെന്ന് ഒവൈസി