ശബരിമലയുടെ പേരിൽ വോട്ടു തേടാൻ പാടില്ല: തെരഞ്ഞെടുപ്പു കമ്മീഷൻ
Last Updated:
വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ കർശന നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.
തിരുവനന്തപുരം: വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ കർശന നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിൽ വോട്ടു പിടിക്കുന്നത് ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയുടെ പേരു പറഞ്ഞ് വോട്ട് പിടിക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ.
തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചരണായുധം ആക്കരുത്. ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. നാളെ രാഷ്ട്രീയ പാർട്ടികളുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 11, 2019 12:37 PM IST