സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ചൊല്ലുന്നത് നിർബന്ധമാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഗോരഖ്പൂരിൽ നടന്ന 'ഏകതാ യാത്ര' (ഐക്യ മാർച്ച്) പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.വന്ദേമാതര'ത്തെ എതിർക്കുന്നതിൽ അർത്ഥമില്ലെന്നും വന്ദേമാതരത്തെ എതിർത്തതാണ് ഇന്ത്യയുടെ വിഭജനത്തിന് പിന്നിലെ ഒരു കാരണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
advertisement
"നമ്മുടെ ചർച്ചകളിൽ സർദാർ വല്ലഭായ് പട്ടേലിനെ ഉൾപ്പെടുത്തണം. ഉത്തർപ്രദേശിലുടനീളമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'വന്ദേമാതരം' ചൊല്ലുന്നത് നിർബന്ധമാക്കും, അതുവഴി സംസ്ഥാനത്തെ ഓരോ പൗരനും ഭാരതമാതാവിനോടും മാതൃരാജ്യത്തോടും ആദരവും ഭക്തിയും വളർത്തിയെടുക്കാൻ കഴിയും," അദ്ദേഹം പറഞ്ഞു.
ദേശീയ ഗീതത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. 1937 ൽ ഗാനത്തിലെ പ്രധാന വരികൾ ഒഴിവാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടതിനെ തുടർന്നാണ് വിവാദം ആരംഭിച്ചത്.'വന്ദേമാതരം' എന്ന ഗാനത്തിലെ വരികൾ നീക്കം ചെയ്തത് വിഭജനത്തിന് കാരണമായി എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.അത്തരമൊരു "ഭിന്നിപ്പിക്കുന്ന മാനസികാവസ്ഥ" രാജ്യത്തിന് ഒരു വെല്ലുവിളിയായി തുടരുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.ദേശീയ ഗാനത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന 'വന്ദേമാതരം' അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി പരാമർശം നടത്തിയത്.
1937 ലെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയെയും (സിഡബ്ല്യുസി) രവീന്ദ്രനാഥ ടാഗോറിനെയും പ്രധാനമന്ത്രി അപമാനിച്ചുവെന്നും കോൺഗ്രസ് മാപ്പ് പറയണമെന്നുമായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
