സംഭവത്തിനു ശേഷം ഇരയായ സ്ത്രീ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് ജാൻപുർ ജില്ലയിലെ സഫ്ഫറാബാദ് പൊലീസ് സ്റ്റേഷൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
സഫാറാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവതി താമസിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട ഭർത്താവ് ചൂതു കളിക്കിടെ തന്നെ പണയം വെയ്ക്കുകയായിരുന്നുന്നെന്ന് യുവതി പറഞ്ഞു. ഭർത്താവിന്‍റെ സുഹൃത്തായ അരുണും ബന്ധുവായ അനിലും മദ്യപിക്കുന്നതിനും ചൂതു കളിക്കുന്നതിനുമായി ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ എത്താറുണ്ട്. സംഭവം നടന്ന ദിവസം യുവതിയുടെ ഭർത്താവ് ചൂതു കളിക്കിടെ ഭാര്യയെ പണയം വെയ്ക്കുകയും പന്തയം തോറ്റതോടെ അരുണും അനിലും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
advertisement
പെരിങ്ങമലയില്‍ മാലിന്യ പ്ലാന്റ് ആരംഭിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു
സംഭവത്തെ തുടർന്ന് അമ്മാവന്‍റെ ഭവനത്തിലേക്ക് യുവതി പോയി. പിന്തുടർന്ന് എത്തിയ ഭർത്താവ് അബദ്ധം പറ്റിയതാണെന്ന് പറയുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ഭർത്താവിന്‍റെ മാപ്പ് അപേക്ഷയെ തുടർന്ന് യുവതി ഭർത്താവിനൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങിപ്പോയി. എന്നാൽ, വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ നിർത്തിയ ഇയാൾ വീണ്ടും ഭാര്യയെ ബലാത്സംഗം ചെയ്യാൻ സുഹൃത്തുക്കളെ അനുവദിക്കുകയായിരുന്നു.