പെരിങ്ങമലയില്‍ മാലിന്യ പ്ലാന്റ് ആരംഭിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു

ഔദ്യോഗികമായി പ്രഖ്യാപിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി

news18
Updated: August 2, 2019, 7:42 PM IST
പെരിങ്ങമലയില്‍ മാലിന്യ പ്ലാന്റ് ആരംഭിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു
strike peringamala
  • News18
  • Last Updated: August 2, 2019, 7:42 PM IST
  • Share this:
തിരുവനന്തപുരം: പെരിങ്ങമലയില്‍ മാലിന്യ പ്ലാന്റ് ആരംഭിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ പ്ലാന്റ് സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പെരിങ്ങമലയിലെ ജൈവ വൈവിധ്യമേഖലയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നാളുകളായി സമരരംഗത്താണ്. സര്‍ക്കാര്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി.

വാമനപുരം എംഎല്‍എ ഡികെ മുരളിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് പ്ലാന്റ് ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കാന്‍ തീരുമാനമായത്. പ്രദേശത്തിന്റെ ജൈവപ്രാധാന്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി ജനപ്രതിനിധികളെ അറിയിച്ചു.

Also Read: 2008 നുശേഷം വാങ്ങിയ വയലുകളില്‍ വീടുനിര്‍മിക്കാന്‍ അനുമതിയില്ല

പെരിങ്ങമല പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവകുപ്പിന്റെ കീഴിലുളള അഗ്രിഫാമിലാണ് നിര്‍ദ്ദിഷ്ട മാലിന്യ പ്ലാന്റിന് സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിരുന്നത്. പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം സജീവമായതോടെയാണ് പ്രദേശ വാസികള്‍ സമരം ശക്തമാക്കിയത് .സെക്രട്ടറിയറ്റിലേക്കും നിയമസഭയിലേക്കുമടക്കം സമരം വ്യാപിപ്പിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ പ്ലാന്റിനെ അനുകൂലിച്ച സിപിഎം പിന്നീട് നിലപാട് മാറ്റിയിരുന്നു.

മുഖ്യമന്ത്രിയുമായി ജനപ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ സമരസമിതി നേതാക്കളെ പങ്കെടുപ്പിച്ചിരുന്നില്ല. അതേസമയം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി.

First published: August 2, 2019, 7:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading