മേജ റോഡില്‍ ഒരു കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തുകയാണ് മിശ്ര. രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍ തന്റെ ഫോണ്‍ നമ്പര്‍ പങ്കിട്ടതോടെ വൈകുന്നേരം മുതല്‍ 300ഓളം കോളുകള്‍ തനിക്ക് വന്നുവെന്നും ഇത് തന്നെ അങ്ങേയറ്റം അസ്വസ്ഥനാക്കുന്നതായും അദ്ദേഹം പിടിഐയോട് പറഞ്ഞു.
"കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ ഈ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്നു. രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍ എന്റെ നമ്പര്‍ എങ്ങനെ പങ്കിട്ടുവെന്ന് അറിയില്ല. ഇപ്പോള്‍ എന്റെ ഫോണ്‍ എനിക്ക് പ്രശ്‌നമായി മാറിയിരിക്കുന്നു", മിശ്ര വിശദീകരിച്ചു.
advertisement
വോട്ട് മോഷണ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ബിജെപിക്കെതിരെയും ശക്തമായ ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ നശിപ്പിച്ചവരെ സംരക്ഷിക്കുകയാണെന്ന് വ്യാഴാഴ്ച രാഹുല്‍ ഗാന്ധി ആരോപിച്ചു. തന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ചില തെളിവുകളും രാഹുല്‍ ഗാന്ധി പുറത്തുവിട്ടു.
കര്‍ണാടകയിലെ അനന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ട് നീക്കം ചെയ്തതായി രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ പിന്തുണയ്ക്കുന്നവരുടെ വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്തതായും അദ്ദേഹം ആരോപിച്ചു. വോട്ട് മോഷ്ടാക്കളെ സംരക്ഷിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ത്തണമെന്നും വോട്ട് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് കര്‍ണാടക സിഐഡി ആവശ്യപ്പെട്ട വിവരങ്ങള്‍ കമ്മീഷന്‍ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് പറഞ്ഞ കമ്മീഷന്‍ വോട്ടുകള്‍ ആര്‍ക്കും ഓണ്‍ലൈനായി നീക്കം ചെയ്യാനാകില്ലെന്നും വ്യക്തമാക്കി. തെറ്റായ ആരോപണങ്ങളിലൂടെ രാഹുല്‍ ഗാന്ധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കമ്മീഷന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.