Vice President Election Results 2025: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
തിരഞ്ഞെടുപ്പിൽ ആകെ 767 പാർലമെന്റ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. ഇതിൽ സി.പി. രാധാകൃഷ്ണന് 452 വോട്ടുകൾ ലഭിച്ചപ്പോൾ, സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.
രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകിട്ട് ആറിന് വോട്ടെണ്ണൽ ആരംഭിച്ചു. ജഗ്‌ദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രണ്ട് ദക്ഷിണേന്ത്യക്കാർ പരസ്പരം ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്.
നിലവിൽ മഹാരാഷ്ട്രാ ഗവർണറാണ് സി പി രാധാകൃഷ്ണൻ. ഒബിസി വിഭാഗത്തിൽ നിന്നുള്ള ബിജെപി നേതാവായ അദ്ദേഹം 1998ലും 1999ലും കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലഭിച്ചാൽ ഭൂരിപക്ഷം നേടാനാകും. ജഗ്‌ദീപ് ധൻഖറിന് ലഭിച്ച ചരിത്രഭൂരിപക്ഷം ലഭിക്കാൻ ഇടയില്ലെങ്കിലും, നിലവിൽ 425 എംപിമാരുള്ള എൻഡിഎക്ക് അനുകൂലമാണ് സാഹചര്യം. ഇരുസഭകളിലുമായി 324 വോട്ടുകളാണ് പ്രതിപക്ഷത്തിനുള്ളത്.