ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികൾ ആയിരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയുടേത് ജനവിരുദ്ധ സർക്കാർ ആണ്. ഡിഎംകെ കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു. അഴിമതിയും വർഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കളെന്നും പ്രായോഗിക പ്രഖ്യാപനങ്ങൾ മാത്രമേ നടത്തുന്നു എന്നും വിജയ്.
സാമൂഹ്യനീതിയിൽ ഊന്നിയ മതേതര സമൂഹമാണ് ലക്ഷ്യമിടുന്നതെന്നും. സാമൂഹ്യനീതി, സമത്വം, മതേതരത്വം എന്നതാണ് പാർട്ടി നയമെന്നും വിജയ് വ്യക്തമാക്കി. രാഷ്ട്രീയത്തിൽ താനൊരു കുട്ടിയാണെന്നും എന്നാൽ പാമ്പിനെ കണ്ടാലും ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാനും നീയുമല്ല നമ്മൾ’ ധീര വനിതകളും തന്റെ വഴികാട്ടിയെന്ന് വിജയ്.
advertisement
കൈ ഉയർത്തി കൂപ്പിക്കൊണ്ട് എന്നോടെ ഉയിർ വണക്കങ്ങൾ എന്നു പറഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. നാമെല്ലാവരും സമമാണെന്നും സയൻസും ടെക്ക്നോളജിയും മാത്രം മാറിയാൽ പോര രാഷ്ട്രീയത്തിലും മാറ്റം വരണമെന്ന് വിജയ് പറഞ്ഞു.
ടിവികെയുടെ ആദ്യ സമ്മേളനമാണ് ഇന്ന് തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ നടക്കുന്നത്. വേദിയിലേക്ക് കടന്നുവന്ന വിജയ് യെ കരഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് അണികൾ വരവേറ്റത്. വിജയ് യുടെ അമ്മയും അച്ഛനും അടക്കമുള്ളവർ വേദിയിലുണ്ട്. തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനം നടക്കുന്നത്.
55,000 സീറ്റുകളാണ് കോൺഫറൻസ് ഹാളിൽ ഒരുക്കിയിരിക്കുന്നത്. വിജയ് ഉൾപ്പെടെയുള്ള വിഐപികൾക്ക് പ്രവേശന കവാടം മുതൽ വേദിവരെ വരാൻ പ്രത്യേകം ഇടനാഴി ഒരുക്കിയിട്ടുണ്ട്. വിജയ്ക്ക് വേദിയിൽ നിന്നും 600 മീറ്റർ റാംപിലൂടെ നടന്നാണ് പാർട്ടി അണികളെ അഭിവാദ്യം ചെയ്യുന്നത്.