TRENDING:

കടക്ക് പുറത്ത്! മദ്യപാനികളോട് വിജയ്; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കരുത്!

Last Updated:

സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട മര്യാദകളെപ്പറ്റിയും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടി പ്രസിഡന്റ് കൂടിയായ വിജയ്‌യുടെ നിര്‍ദേശ പ്രകാരമാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മദ്യപിക്കുന്ന അംഗങ്ങള്‍ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം പുറപ്പെടുവിച്ച് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). ഒക്ടോബര്‍ 27നാണ് ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനം നടക്കുക. പാര്‍ട്ടി അംഗങ്ങള്‍ക്കായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കൂടാതെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട മര്യാദകളെപ്പറ്റിയും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
advertisement

പാര്‍ട്ടി പ്രസിഡന്റ് കൂടിയായ വിജയ്‌യുടെ നിര്‍ദേശ പ്രകാരമാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ടിവികെയുടെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരി മുന്‍ എംഎല്‍എയുമായ എന്‍ ആനന്ദ് ആണ് നിര്‍ദേശം പുറത്തിറക്കിയത്. മദ്യപിക്കുന്ന അംഗങ്ങള്‍ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. കൂടാതെ സമ്മേളനത്തിനെത്തുന്ന വനിതാ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ സുരക്ഷയുറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് ശല്യമുണ്ടാക്കരുതെന്നും ഇരുചക്ര വാഹനങ്ങളിലെത്തുന്നവര്‍ റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടി. സമ്മേളനസ്ഥലത്ത് എത്തുന്ന മെഡിക്കല്‍ ടീമിനും അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നേരത്തെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം വ്യക്തമാക്കിയ വിജയ് ടിവികെയുടെ സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചിരുന്നു.

advertisement

പാര്‍ട്ടിയുടെ പ്രവര്‍ത്തനനയം സംബന്ധിച്ച മറ്റുകാര്യങ്ങള്‍ സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലക്ഷക്കണക്കിന് അനുയായികളെ ഉള്‍പ്പെടുത്തി പാര്‍ട്ടിസമ്മേളനം നടത്താന്‍ വിജയ് തയ്യാറെടുക്കുന്നുവെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിവികെയുടെ സമ്മേളനത്തിന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടി വേദിയാകുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 23നാണ് സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ മറ്റുചില സാങ്കേതിക തടസങ്ങള്‍ കാരണം സമ്മേളനം ഒക്ടോബറിലേക്ക് നീട്ടി വെയ്ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. സെപ്റ്റംബര്‍ എട്ടിനാണ് തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ മത്സരിക്കുമെന്നും വിജയ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തന്റെ ഫാന്‍സ് ക്ലബായ ആള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം (AITVMI) നിരവധി സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. എന്നാല്‍ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗത്ത് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ഫാന്‍സ് ക്ലബിന് കഴിയില്ലെന്നും അതിന് രാഷ്ട്രീയ അധികാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് തമിഴക വെട്രി കഴകത്തിന്റെ പതാക വിജയ് പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകള്‍ നില്‍ക്കുന്ന ചിഹ്നവും പതാകയിലുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
കടക്ക് പുറത്ത്! മദ്യപാനികളോട് വിജയ്; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കരുത്!
Open in App
Home
Video
Impact Shorts
Web Stories