തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിപി സുഹ്റയുമായി സംസാരിച്ചു. വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താമെന്നും കേന്ദ്രമന്ത്രിമാരെ കാണാന്‍ സഹായിക്കാമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ചതെന്ന് വിപി സുഹ്റ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്നും രണ്ടു ദിവസത്തിനകം കേന്ദ്ര നിയമ മന്ത്രി, ന്യൂനപക്ഷകാര്യ മന്ത്രി, വനിതാ മന്ത്രി എന്നിവരെ കാണാൻ ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധിയെയും കാണുമെന്നും ദില്ലിയില്‍ തുടരുമെന്നും വിപി സുഹ്റ പറഞ്ഞു. സമരം താത്കാലികമായി അവസാനിപ്പിച്ചെങ്കിലും തന്‍റെ പോരാട്ടം തുടരുമെന്നും വിപി സുഹ്റ വ്യക്തമാക്കി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 23, 2025 6:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സമരം നടത്തിയ വിപി സുഹ്റയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു; കേന്ദ്രമന്ത്രി സുരേഷ് ഗോപി എല്ലാ പിന്തുണയും പ്രഖ്യാപിച്ചതായി സുഹ്റ