TRENDING:

14 വര്‍ഷത്തിന് ശേഷം ഷൂ ധരിച്ചതിന് പ്രധാനമന്ത്രിയുടെ വക സമ്മാനം: വൈറല്‍ വീഡിയോ

Last Updated:

പ്രധാനമന്ത്രി മോദിയുടെ ഹരിയാന സന്ദര്‍ശനത്തിനിടെയാണ് കശ്യപിനെ കണ്ടുമുട്ടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
14 വര്‍ഷത്തെ തന്റെ ശപഥം അവസാനിപ്പിച്ച് ഹരിയാന സ്വദേശിയായ രാംപാല്‍ കശ്യപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഷൂധരിക്കുമ്പോള്‍ വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് ചുറ്റും നിന്നവര്‍ സാക്ഷ്യം വഹിച്ചത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം തങ്ങൾ തമ്മിൽ പരസ്പരം കണ്ടുമുട്ടിയാൽ മാത്രമെ താന്‍ ഇനി ചെരുപ്പ് ധരിക്കൂവെന്ന കശ്യപിന്റെ ശപഥമാണ് കഴിഞ്ഞ ദിവസം യമുനാനഗറില്‍ നിറവേറപ്പെട്ടത്. ഹരിയാന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയെ യമുനാനഗറില്‍വെച്ച് കശ്യപ് കാണുകയും സംസാരിക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കിടെ കശ്യപിന് പ്രധാനമന്ത്രി ഒരു ജോഡി ഷൂ സമ്മാനമായി നല്‍കി. അത് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ കശ്യപ് കാലിലണിഞ്ഞു. ''സഹോദരാ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന്'' പ്രധാനമന്ത്രി മോദി കശ്യപിനോട് സ്‌നേഹത്തോടെ തിരക്കി.
News18
News18
advertisement

കശ്യപിന്റെ സമര്‍പ്പണത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചുവെങ്കിലും ഭാവിയില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഊര്‍ജവും സമയവും നീക്കി വയ്ക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയുടെ ഹരിയാന സന്ദര്‍ശനത്തിനിടെയാണ് കശ്യപിനെ കണ്ടുമുട്ടിയത്. ഹരിയാനയില്‍ നിരവധി വികസന പദ്ധതികള്‍ പ്രധാനമന്ത്രി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തിരുന്നു. ഭരണഘടനാ ശില്‍പ്പി ബാബാസാഹിബ് അംബേദ്കറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയും ചെയ്തിരുന്നു

കശ്യപുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചു. ''ഇന്ന് ഹരിയാനയിലെ യമുനാനഗറില്‍ നടന്ന പൊതുയോഗത്തില്‍ കൈതല്‍ സ്വദേശിയായ രാംപാല്‍ കശ്യപിനെ ഞാന്‍ കണ്ടുമുട്ടി. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് കശ്യപ് ഒരു പ്രതിജ്ഞയെടുത്തിരുന്നു. ഞാന്‍ പ്രധാനമന്ത്രിയാകുകയും ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുകയും ചെയ്യുന്നത് വരെ ചെരിപ്പ് ധരിക്കില്ലെന്നാണ് അദ്ദേഹം ശപഥം ചെയ്തത്. അദ്ദേഹത്തെപ്പോലെയുള്ള ആളുകളുടെ മുന്നില്‍ ഞാന്‍ എളിമപ്പെടുന്നു. അവരുടെ സ്‌നേഹം എനിക്ക് അനുഭവിക്കാന്‍ കഴിയുന്നു. നിങ്ങളെ സ്‌നേഹത്തെ ഞാന്‍ വിലമതിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രതിജ്ഞയെടുക്കുന്ന എല്ലാവരോടും എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്. ദയവായി സാമൂഹിക പ്രവര്‍ത്തനത്തിലും രാഷ്ട്രനിര്‍മാണവുമായും ബന്ധപ്പെട്ട കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക,'' പ്രധാനമന്ത്രി മോദി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹരിയാന സന്ദര്‍ശനത്തിനിടെ ഹിസാറിനും ഉത്തര്‍പ്രദേശിലെ അയോധ്യക്കുമിടയിലുള്ള ആദ്യത്തെ വാണിജ്യ വിമാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഹിസാര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു. യമുനഗറില്‍ ദീനബന്ധു ചോട്ടു റാം പവര്‍ പ്ലാന്റിന്റെ ശേഷി 800 മെഗാവാട്ടായി വര്‍ധിപ്പിക്കുന്നതിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
14 വര്‍ഷത്തിന് ശേഷം ഷൂ ധരിച്ചതിന് പ്രധാനമന്ത്രിയുടെ വക സമ്മാനം: വൈറല്‍ വീഡിയോ
Open in App
Home
Video
Impact Shorts
Web Stories