എന്നാൽ, ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുകയും ഇതിനിടയിൽ ബാലൻസ് തെറ്റി വീഴുകയും ചെയ്യുന്ന മമത ബാനർജിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വാർത്ത ഏജൻസിയായ എ എൻ ഐ ആണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. ഹൗറയിൽ വച്ച് ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നതിന് ഇടയിൽ ആയിരുന്നു ബംഗാൾ മുഖ്യമന്ത്രിക്ക് ബാലൻസ് തെറ്റിയത്. എന്നാൽ, പെട്ടെന്നു തന്നെ ബാലൻസ് തിരിച്ചു പിടിച്ച മമത ബാനർജി ഒപ്പമുള്ളവരുടെ സഹായത്തോടെ സ്കൂട്ടർ മുന്നോട്ടു ഓടിച്ചു പോകുകയായിരുന്നു.
advertisement
നബന്നയിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് കാളിഘട്ടിലേക്കാണ് ബംഗാൾ മുഖ്യമന്ത്രി ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടർ ഓടിക്കുന്ന സമയത്ത് മുഴുവൻ മുഖ്യമന്ത്രി വീഴാതെ നോക്കാൻ സഹായികൾ ഒപ്പം ഉണ്ടായിരുന്നു. നേരത്തെ, ഇലക്ട്രിക് സ്കൂട്ടറിൽ ബംഗാൾ മന്ത്രിയായ ഫിർഹാദ് ഹകിമിന്റെ പിന്നിൽ ഇരുന്നുകൊണ്ട് മമത ബാനർജി സമരത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഹെൽമറ്റ് തലയിൽ വച്ച് പ്ലക്കാർഡും തൂക്കി ആയിരുന്നു മമത ബാനർജി ആ ചിത്രത്തിൽ ഉണ്ടായിരുന്നത്. 'നിങ്ങളുടെ വായിൽ എന്താണ്? പെട്രോൾ വില കൂടുന്നു. ഡീസൽ വില കൂടുന്നു. പാചകവാതക ഗ്യാസ് വില കൂടുന്നു.' - എന്നിങ്ങനെ ആയിരുന്നു മമത ബാനർജി ധരിച്ചിരുന്ന പ്ലക്കാർഡിൽ ഉണ്ടായിരുന്നത്.
ഹസ്രമോർ മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് വരെ ആയിരുന്നു ഈ യാത്ര. ഈ യാത്രയിൽ ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിന് പിന്നിൽ ഇരുന്ന മമത ബാനർജി ജനങ്ങളെ കൈ വീശി അഭിസംബോധന ചെയ്യുന്നുമുണ്ടായിരുന്നു. നബന്നയിൽ എത്തിയ മമത ബാനർജി ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് എതിരെ രംഗത്ത് എത്തിയിരുന്നു.
മക്ഡൊണാൾഡ്സിൽ പോയി ചിക്കൻ പീസ് വാങ്ങി വീട്ടിലെത്തി; പെട്ടി തുറന്നപ്പോൾ ഞെട്ടി
"ഇന്ധന വില വർദ്ധനയ്ക്ക് എതിരെ ഞങ്ങൾ പ്രതിഷേധിക്കുകയാണ്. നരേന്ദ്ര മോദി സർക്കാർ തെറ്റായ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നത്. ഇന്ധന വില കുറയ്ക്കാൻ അവർ ഒന്നും ചെയ്തിട്ടില്ല. മോദി സർക്കാർ അധികാരത്തിൽ എത്തിയപ്പോഴുള്ള പെട്രോൾ വിലയും ഇപ്പോഴത്തെ പെട്രോൾ വിലയും നിങ്ങൾക്ക് താരതമ്യം ചെയ്യാവുന്നതാണ്. പ്രധാനമന്ത്രി മോദിയും അമിത് ഷായും രാജ്യം വിൽക്കുകയാണ്. ഇത് ജനവിരുദ്ധമായ ഒരു സർക്കാർ ആണ്' - നബന്നയിൽ മമത ബാനർജി പറഞ്ഞു.
മൊട്ടേര സ്റ്റേഡിയം എന്നറിയപ്പെടുന്ന അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയ ബി ജെ പി സർക്കാരിന്റെ തീരുമാനത്തെയും മമത ബാനർജി വിമർശിച്ചു.