കേരളത്തില്‍ നിന്ന് നിരവധി പേർ ഐഎസിൽ ചേർന്നതായാണ് ഇന്ത്യൻ ഏജൻസികളുടെ കണക്കുകൾ. സിര്‍ത്തില്‍ നടന്ന ഏറ്റുമുട്ടില്‍ ചാവേറായി പൊട്ടിത്തെറിച്ച് മലയാളി കൊല്ലപ്പെട്ടുവെന്നുവാണ് ലേഖനത്തില്‍ പറയുന്നത്. ഇയാളേപറ്റി മറ്റുകൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലേഖനത്തില്‍ ഇല്ല. ഇയാള്‍ ഐഎസില്‍ ചേരാനുണ്ടായ സാഹചര്യം ലേഖനം വിശദീകരിക്കുന്നു.
Also Read- കൊച്ചി വിമാനത്താവളത്തിൽ 60 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം ലഹരിമരുന്ന് പിടികൂടി
കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യന്‍ യുവാവാണ് ഇയാളെന്നും എഞ്ചനീയറിങ് ബിരുദധാരിയാണെന്നും ലേഖനത്തില്‍ പറയുന്നു. ബംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് ദുബായില്‍ ജോലി ലഭിച്ചത്. അതിനിടെ ഒരിടത്തു നിന്ന് കിട്ടിയ ലഘുലേഖ ഇസ്ലാമിലേക്ക് നയിച്ചു. ചില വചനങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു. അതില്‍ ആകൃഷ്ടനായ ഇയാള്‍ ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇന്റര്‍നെറ്റ് വഴി പഠനം തുടങ്ങി. 2013-14ൽ ഇസ്ലാം മതം സ്വീകരിച്ചു. അതിനിടെയാണ് ജിഹാദിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഐഎസ് അനുകൂല പ്രവര്‍ത്തനം നടത്തുന്നവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യമനിലെ ഐഎസില്‍ ചേരാന്‍ തീരുമാനിച്ചു. എന്നാല്‍ അന്ന് അയാള്‍ക്ക് യമനിലേക്ക് പോകാന്‍ അവസരം ഒത്തുവന്നില്ല.
advertisement
പിന്നീട് യുവാവ് ദുബായിൽ നിന്ന് നാട്ടില്‍ തിരിച്ചെത്തി. മാതാപിതാക്കളുടെ ഏകസന്താനമായിരുന്നു ഇയാൾ എന്ന് കുറിപ്പ് പറയുന്നു.അപ്പോൾ വിവാഹം നടത്താൻ മാതാപിതാക്കൾ ശ്രമിച്ചു. ഒരു വധുവിനെ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇയാൾ ജോലിയുടെ കാര്യം പറഞ്ഞു വീട്ടിൽ നിന്ന് മുങ്ങി ലിബിയയിലേക്ക് പോവുകയായിരുന്നു. ഐഎസില്‍ പോകാന്‍ അവസരം ഉണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ലിബിയയിലെത്തിയത്. ഐഎസിന്റെ ശക്തികേന്ദ്രമായ സിര്‍ത്തില്‍ വച്ചാണ് ഇയാള്‍ക്ക് ആയുധ പരിശീലനം കിട്ടിയത്. സിര്‍ത്തില്‍ ഐഎസിന് നേരെയുണ്ടായ മിലിട്ടറി ഓപ്പറേഷനെ തടയാന്‍ വേണ്ടി ചാവേര്‍ ആക്രമം ആസൂത്രണം ചെയ്യുമ്പോള്‍ സ്വയം സന്നദ്ധനായി ഇയാള്‍ മുന്നോട്ടുവരികയായിരുന്നെന്ന് ലേഖനത്തില്‍ പറയുന്നു. 2015ലെ ചാവേർ സ്ഫോടനത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
കേരളത്തിൽ നിന്ന് കാണാതായ ക്രിസ്ത്യൻ യുവാക്കളെ കേന്ദ്രീകരിച്ചാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. എന്നാൽ ഈ കുറിപ്പിൽ പറയുന്ന ലക്ഷണങ്ങളുളള വ്യക്തികളിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നാണ് സൂചന.