TRENDING:

എന്തുകൊണ്ടായിരിക്കും വിയറ്റ്നാമിൽ ജനിക്കാൻ ജോര്‍ജ് ഫെര്‍ണാണ്ടസ് ഇത്രയ്ക്ക് ആഗ്രഹിച്ചത്

Last Updated:

ലക്ഷ്യത്തിലേക്ക് എത്തുന്നതിനു വേണ്ടി മരിക്കാന്‍ പോലും വയറ്റ്‌നാമിലെ ജനങ്ങള്‍ തയാറാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'ഇനിയും ജന്മമുണ്ടെങ്കില്‍ എനിക്ക് വിയറ്റനാമില്‍ ജനിക്കണം'. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. വാജ്‌പേയ് മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പ് മന്ത്രിയായിരിക്കെ ബംഗലുരുവില്‍ നടന്ന ചടങ്ങിലാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് വിയറ്റ്‌നാമിനെ കുറിച്ച് സംസാരിച്ചത്.
advertisement

ലോകത്ത് ഏറ്റവുമധികം കാപ്പി ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് വിയറ്റ്‌നാം. താന്‍ വിയറ്റ്‌നാമിന്റെ കടുത്ത ആരാധകനാണ്. വികസക്കുതിപ്പ് നടത്തുന്ന ഈ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തെ ജനങ്ങളെ താന്‍ അഭിനന്ദിക്കുകയാണെന്നും ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞിരുന്നു. ലക്ഷ്യത്തിലേക്ക് എത്തുന്നതിനു വേണ്ടി മരിക്കാന്‍ പോലും വയറ്റ്‌നാമിലെ ജനങ്ങള്‍ തയാറാണ്. ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ തനിക്ക് അവിടെ ജനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read ഇന്ദിരയ്‌ക്കെതിരെ 'ഡൈനാമിറ്റ് ഓപ്പറേഷന്‍', മന്ത്രിയായി കുത്തകകളെ തുരത്തി; തീവ്ര നിലപാടുകളുടെ നേതാവ്

advertisement

പ്രതിരോധ മന്ത്രിയായിരിക്കെ ജോര്‍ജ് ഫെര്‍ണാണ്ടസ് വിയറ്റ്‌നാമില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മൂന്നു ദശലക്ഷം വിയറ്റ്‌നാംകാരെയാണ് യുദ്ധകാലത്ത് ചൈന കൊന്നൊടുക്കിയത്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് ഈ രാജ്യം പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയെ പിന്നിലാക്കിയെന്നും ജോര്‍ജ് ഫെര്‍ണാണ്ടസ് പറയുന്നു. ഒരു രാജ്യം നൂറു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ എങ്ങനെ ആസൂത്രണം ചെയ്യണമെന്നത് വിയറ്റ്‌നാമിനെ കണ്ടു പഠിക്കണെന്നും അദ്ദേഹം ഒരുക്കല്‍ പറഞ്ഞിട്ടുണ്ട്. ദീര്‍ഘകാലമായി അസുഖബാധിതമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
എന്തുകൊണ്ടായിരിക്കും വിയറ്റ്നാമിൽ ജനിക്കാൻ ജോര്‍ജ് ഫെര്‍ണാണ്ടസ് ഇത്രയ്ക്ക് ആഗ്രഹിച്ചത്