ഇന്ദിരയ്‌ക്കെതിരെ 'ഡൈനാമിറ്റ് ഓപ്പറേഷന്‍', മന്ത്രിയായി കുത്തകകളെ തുരത്തി; തീവ്ര നിലപാടുകളുടെ നേതാവ്

Last Updated:
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയിലെ മംഗലാപുരത്തായിരുന്നു ജനനമെങ്കിലും അടിയന്തരാവസ്ഥകാലത്തെ തീപ്പൊരി നേതാവായ ജോര്‍ജ് ഫെര്‍ണാണ്ടസ് പിന്നീട് ഇന്ത്യ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കാന്‍ ശക്തിയുള്ള അതികായനായി രൂപപ്പെടുകയായിരുന്നു. സമരത്തിലായാലും ഭരണത്തിലായാലും സ്വീകരിച്ച തീവ്ര നിലപാടുകളാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന നേതാവിനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തുന്നത്.
അടിയന്തരാവാസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ ശക്തമായ നിലപാടെടുത്ത നേതാവായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. ഇന്ദിരാഗാന്ധിയുടെ പ്രസംഗിക്കുന്ന വേദിയില്‍ ഡൈനാമിറ്റ് സ്‌ഫോടനം നടത്താന്‍ പോലും ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ തീരുമാനിച്ചു. എന്നാല്‍ പദ്ധതി നടന്നില്ല. ഇതോടെ ജോര്‍ജ് ഫെര്‍ണാണ്ടസ് ജയിലിലടയ്ക്കപ്പെട്ടു. മുദ്രാവാക്യം വിളിച്ച് അറസ്റ്റിനെ പ്രതിരോധിക്കുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ചിത്രം പിന്നീട് ടൈം മാഗസില്‍ ഉള്‍പ്പെടെയുള്ളവയില്‍ അച്ചടിച്ചു വന്നു.
advertisement
വ്യവസായ മന്ത്രിയായിരിക്കെ കൊക്കോള ഉള്‍പ്പെടെയുള്ള കുത്തക കമ്പനികളോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ടു. അടല്‍ ബിഹാരി വാജ്‌പേജ് മന്ത്രിസഭയില്‍ അദ്ദേഹം പ്രതിരോധ മന്ത്രിയായിരിക്കെയാണ് പാകിസ്ഥനെതിരെ ഇന്ത്യ ശക്തമായ സൈനിക ആക്രമണം നടത്തിയത്. യുദ്ധമുഖത്ത് പട്ടാളവേഷത്തില്‍ മന്ത്രി എത്തിയതും സൈനികര്‍ക്ക് ആവേശം പകരുന്നതായി. മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ റയില്‍വെ മന്ത്രിയായിരുന്ന കാലത്താണ് കൊങ്കണ്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. അതില്‍ നിര്‍ണായക തീരുമാനമെടുത്തതും ജോര്‍ജ് ഫര്‍ണാണ്ടസായിരുന്നു.
advertisement
മംഗലാപുരത്തെ ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ജോര്‍ജ് ഫെര്‍ണാണ്ടസ് വൈദിക പഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്നെങ്കിലും അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ മുംബെയിലേക്ക് വണ്ടികയറി. മുംബയിലെ ജീവിതമാണ് ജോര്‍ജ് ഫെര്‍ണാണ്ടസിനെ രാഷ്ട്രീയക്കാരനാക്കിയത്. അവിടെ ഒരു പത്രത്തില്‍ പ്രൂഫ് റീഡറായി ചേര്‍ന്ന അദ്ദേഹം പിന്നീട് അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് നേതാവായി. റാം മനോഹര്‍ ലോഹ്യയുമായുണ്ടായ അടുപ്പമാണ് ജോര്‍ജ് ഫെര്‍ണാണ്ടസിനെ ട്രേഡ് യൂണിയന്‍ നേതാവാക്കയത്. അല്‍ഷിമേഴ്‌സ് ആരോഗ്യത്തെ കീഴടക്കിയതോടെ 2010 ഓടെ ജോര്‍ജ് ഫെര്‍ണാണ്ടസ് പൊതുരംഗം വിട്ടു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ദിരയ്‌ക്കെതിരെ 'ഡൈനാമിറ്റ് ഓപ്പറേഷന്‍', മന്ത്രിയായി കുത്തകകളെ തുരത്തി; തീവ്ര നിലപാടുകളുടെ നേതാവ്
Next Article
advertisement
ഹിന്ദു യുവാവിന്റെ കൊല; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ കൂറ്റൻ പ്രതിഷേധം
ഹിന്ദു യുവാവിന്റെ കൊല; ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ ഹൈന്ദവ സംഘടനകളുടെ കൂറ്റൻ പ്രതിഷേധം
  • ബംഗ്ലാദേശിൽ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ ഡൽഹിയിൽ വലിയ പ്രതിഷേധം.

  • വിഎച്ച്പി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകൾ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ സുരക്ഷ ശക്തമാക്കി.

  • ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ അപലപിച്ച് പ്രതിഷേധക്കാർ ശവദാഹം ഉൾപ്പെടെ നടത്തി.

View All
advertisement