അമൃത്സറിലേക്കു പോകും വഴി വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മാതാപിതാക്കൾ ന്യൂ ഡൽഹിയിൽ ഇറങ്ങുകയുണ്ടായി. വാഗാ അതിർത്തിയിൽ രാജ്യം വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയ നായകൻറെ അച്ഛനമ്മമാർക്ക് ഹൃദയം കൊണ്ടൊരു സല്യൂട്ട് നൽകുകയായിരുന്നു സഹയാത്രികർ. അഭിനന്ദന്റെ പ്രിയപ്പെട്ടവരെ കരഘോഷം നൽകി സഹർഷം ആദരിക്കുകയായിരുന്നു അവർ.
വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്താൻ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് ഉച്ചയ്ക്ക് 12ന് ഇന്ത്യക്ക് കൈമാറും എന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. വ്യോമസേനാ വിഭാഗം അഭിനന്ദനെ സ്വീകരിക്കും. 30 മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് അഭിനന്ദനെ വിട്ടയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രഖ്യാപിച്ചത്. ജനീവ കരാർപ്രകാരമാണ് കൈമാറ്റം.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 01, 2019 10:35 AM IST