TRENDING:

ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി

Last Updated:

"ഭാര്യയുടെ നിലപാട് ഇതാണെങ്കിൽ, അവർക്ക് ഇഷ്ടപ്പെടാത്ത ചില ഉത്തരവുകൾ ഞങ്ങൾക്ക് പുറപ്പെടുവിക്കേണ്ടിവരും. അവർ ഒരു ന്യായമായ തുക ആവശ്യപ്പെട്ട് ഈ കേസ് അവസാനിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ജസ്റ്റിസ് പർദിവാല വാദത്തിനിടെ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ സുപ്രീം കോടതി വിമർശിച്ചു. ഇത് അമിതമായ ആവശ്യമാണെന്നും ഇങ്ങനെയൊരു നിലപാട് "വളരെ കടുത്ത ഉത്തരവുകൾക്ക്" കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസ് ജെബി പർദിവാല അധ്യക്ഷനായ ബെഞ്ച് ഒക്ടോബർ 5ന് സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ ഇരു കക്ഷികൾക്കും നിർദേശം നൽകി.
സുപ്രീം കോടതി
സുപ്രീം കോടതി
advertisement

"ഭാര്യയുടെ നിലപാട് ഇതാണെങ്കിൽ, അവർക്ക് ഇഷ്ടപ്പെടാത്ത ചില ഉത്തരവുകൾ ഞങ്ങൾക്ക് പുറപ്പെടുവിക്കേണ്ടിവരും. അവർ ഒരു ന്യായമായ തുക ആവശ്യപ്പെട്ട് ഈ കേസ് അവസാനിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ജസ്റ്റിസ് പർദിവാല വാദത്തിനിടെ പറഞ്ഞു. വിവാഹബന്ധം ഒരു വർഷം മാത്രമാണ് നിലനിന്നതെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവിനോട് അനുരഞ്ജനത്തിന് ശ്രമിക്കരുതെന്നും കോടതി ഉപദേശിച്ചു.

"നിങ്ങൾ അവരെ തിരികെ വിളിക്കുന്നത് ഒരു തെറ്റായിരിക്കും. നിങ്ങൾക്ക് അവരെ നിലനിർത്താൻ കഴിയില്ല. സ്വപ്നങ്ങൾ വളരെ വലുതാണ്," ജസ്റ്റിസ് പർദിവാല പറഞ്ഞു. കോടതിയിൽ സമർപ്പിച്ച രേഖകൾ അനുസരിച്ച്, ആമസോണിൽ എൻജിനീയറായ ഭർത്താവ് 35-40 ലക്ഷം രൂപ ജീവനാംശമായി നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും യുവതി ഇത് നിരസിക്കുകയായിരുന്നു.

advertisement

നേരത്തെയുള്ള മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് യുവതിയുടെ അഭിഭാഷകൻ സമ്മതിച്ചു. എന്നിരുന്നാലും, തർക്കം പരിഹരിക്കാൻ കൂടുതൽ പ്രായോഗികമായ സമീപനം സ്വീകരിക്കാൻ കോടതി നിർദേശിച്ചു. മീഡിയേഷൻ സെന്റര്‍ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം കോടതി ഈ വിഷയം വീണ്ടും പരിഗണിക്കും.

Summary: The Supreme Court pulled up a woman for demanding Rs 5 crore in alimony to dissolve her marriage of just one year, calling the demand excessive and cautioning that such a stance could invite “very harsh orders.” A bench led by Justice JB Pardiwala directed both parties to return to the Supreme Court Mediation Centre on October 5 for another round of discussions.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
Open in App
Home
Video
Impact Shorts
Web Stories