റാണിപ്പേട്ടിലെ മുകുന്ദരായപുരം റെയില്‍വേ സ്‌റ്റേഷനടുത്താണ് സംഭവം. സ്ലീപ്പര്‍ കോച്ചില്‍ മുകളിലെ ബര്‍ത്തില്‍ കിടക്കുകയായിരുന്ന യുവതി താഴെയിറങ്ങാനായി കാല് ചവിട്ടിയത് അപായച്ചങ്ങലയുടെ പിടിയിലായിരുന്നു. അപ്രതീക്ഷിതമായി ട്രെയിന്‍ നിന്നതോടെ യാത്രക്കാരടക്കം പരിഭ്രാന്തരായി.
തുടര്‍ന്ന് റെയില്‍വേ പോലീസ് എത്തി യാത്രക്കാരിക്ക് 1000 രൂപ പിഴ വിധിച്ച ശേഷം അതേ ട്രെയിനില്‍ യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തു. യാത്ര പുനരാരംഭിക്കുന്ന നടപടി ക്രമങ്ങള്‍ക്കായി ട്രെയിന്‍ 7 മിനിട്ടോളം പിടിച്ചിട്ടു. ഇന്‍സ്‌പെക്ഷന്‍ കോച്ചിലായിരുന്നു മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ യാത്ര ചെയ്തിരുന്നത്. വെല്ലൂരിലെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ചെന്നൈയിലേക്ക് മടങ്ങി പോകുകയായിരുന്നു അദ്ദേഹം.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
February 04, 2023 4:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
യാത്രക്കാരി അബദ്ധത്തില്‍ ട്രെയിനിലെ അപായ ചങ്ങല വലിച്ചു; തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനടക്കമുള്ളവരുടെ യാത്ര വൈകി