TRENDING:

'എൻ്റെ മുടി വലിച്ചു, എൻ്റെ മൂക്ക് കുത്തി': 2 കുട്ടികളുമായി സ്‌കൂട്ടറിൽ യാത്ര ചെയ്ത ദുരനുഭവം പങ്കുവച്ച് യുവതി

Last Updated:

ഈയിടെയായി നഗരത്തിലെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുകയാണെന്നും, പ്രതികളെ കർശനമായി ശിക്ഷിക്കണമെന്നും വൈറലായ വീഡിയോയിൽ യുവതി ആവശ്യപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മഹാരാഷ്ട്രയിലെ പൂനെയിൽ രണ്ട് കുട്ടികളുമായി സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ റോഡിൽ വച്ച് ശാരീരികമായി ഉപദ്രവിക്കുകയും സംഭവത്തിനുശേഷം റോഡിൽ ഉപേക്ഷിക്കുകയും ചെയ്തയാൾക്കെതിരെ കേസ്. യുവതിയുടെ പരാതി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. പൂനെയിലെ പാഷൻ-ബാനർ ലിങ്ക് റോഡിലാണ് സംഭവം ,
advertisement

ഇരയുടെ മൊഴിയനുസരിച്ച്, യുവതി കുട്ടികളുമായി യാത്ര ചെയ്യുന്നതിനിടെ പ്രതിയുടെ കാർ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുകയും എന്നാൽ മറികടക്കാനുള്ള ശ്രമത്തിൽ അയാൾ വാഹനത്തിൻ്റെ വേഗത കൂട്ടുന്നുവെന്ന് ആരോപിച്ച് യുവതി വീഡിയോ റെക്കോർഡ് ചെയ്യുകയുമായിരുന്നു.

എന്നാൽ ഇത് പ്രതിയിൽ പ്രകോപനം സൃഷ്‌ടിക്കുകയും കാർ നിർത്തി യുവതിയെ ശാരീരികമായി മർദിക്കുകയും രക്തസ്രാവം ഉണ്ടായതും, ഇവരെ റോഡിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. യുവതി റെക്കോർഡ് ചെയ്ത വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു.

ഈയിടെയായി നഗരത്തിലെ ക്രമസമാധാന നില വഷളായിക്കൊണ്ടിരിക്കുകയാണെന്നും, പ്രതികളെ കർശനമായി ശിക്ഷിക്കണമെന്നും വൈറലായ വീഡിയോയിൽ യുവതി ആവശ്യപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇരയെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും വാഹനമോടിക്കുന്നയാളെ പരാതി പ്രകാരം നടപടികൾക്കായി കസ്റ്റഡിയിലെടുത്തതായും ചതുർശ്രിംഗി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
'എൻ്റെ മുടി വലിച്ചു, എൻ്റെ മൂക്ക് കുത്തി': 2 കുട്ടികളുമായി സ്‌കൂട്ടറിൽ യാത്ര ചെയ്ത ദുരനുഭവം പങ്കുവച്ച് യുവതി
Open in App
Home
Video
Impact Shorts
Web Stories