മരണപ്പെട്ട അബ്ദുള്‍ ജാഫര്‍ ഈ വീട്ടില്‍ താമസിച്ചിരുന്നതായും പലപ്പോഴും മദ്യപിച്ചിരിക്കാറുണ്ടെന്നും പോലീസ് പറയുന്നു. ഇയാള്‍ നിരന്തരം മദ്യപിച്ചിരുന്നതിനാല്‍ ദമ്പതികളുടെ മകനും മകളും പ്രദേശത്തുതന്നെയുള്ള മുത്തശ്ശിയുടെ വീട്ടിലാണ് താമസിക്കുന്നത്. മാനസിക രോഗിയായ അബ്ദുള്‍ ജാഫറിന്റെ ഭാര്യ കഴിഞ്ഞ കുറച്ചുമാസങ്ങളായി അദ്ദേഹത്തിനൊപ്പമാണ് താമസിച്ചിരുന്നത്.
വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വിവരം അറിയിച്ചതോടെയാണ് അബ്ദുള്‍ ജാഫര്‍ മരിച്ച വിവരം പുറത്തറിയുന്നത്. അയല്‍ക്കാരന്‍ ദമ്പതികളുടെ മകന്‍ ഷാരൂഖാനെ ശനിയാഴ്ച വൈകുന്നേരം ഫോണില്‍ വിളിച്ച് ദുര്‍ഗന്ധം വരുന്നതായി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് മകന്‍ ഷാരൂഖാന്‍ വീട്ടിലെത്തിയപ്പോള്‍ പിതാവ് മരിച്ചുകിടക്കുന്നതായി കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് അദ്ദേഹം ബിഗ് ബസാര്‍ സ്ട്രീറ്റ് പോലീസില്‍ പരാതി നല്‍കി.
advertisement
അന്വേഷണത്തില്‍ നാല് ദിവസം മുമ്പ് അബ്ദുള്‍ ജാഫര്‍ മരിച്ചിരിക്കാമെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ ഇതറിയാതെ അദ്ദേഹത്തിന്റെ ഭാര്യ മൃതദേഹമുള്ള വീട്ടില്‍ താമസിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.