TRENDING:

രാജ്യചരിത്രത്തിലാദ്യം; വനിതാദിനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്ക്ക് വനിതാ ഓഫീസർമാർ സുരക്ഷയൊരുക്കും

Last Updated:

പ്രധാനമന്ത്രി ഇറങ്ങുന്ന ഹെലിപ്പാഡ് മുതൽ വേദി വരെയുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങൾക്കും വനിതാ പൊലീസ് ഉദ്യോഗസ്ഥരായിരിക്കും മേൽനോട്ടം വഹിക്കുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വനിതാദിനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്ക്ക് വനിതാ ഓഫീസർമാർ സുരക്ഷയൊരുക്കും. രാജ്യചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ സുരക്ഷ മുഴുവനും വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഏറ്റെടുക്കുന്നത്. മാർച്ച് 8ന് ഗുജറാത്തിലെ നവസാരിയിലെ വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര വനിതാ ദിന പരിപാടി പൂർണ്ണമായും നിയന്ത്രിക്കുന്നത് ഗുജറാത്ത് പോലീസിലെ വനിതാ ഉദ്യോഗസ്ഥരായിരിക്കും.
News18
News18
advertisement

2,145 വനിതാ കോൺസ്റ്റബിൾമാർ, 187 വനിതാ സബ് ഇൻസ്പെക്ടർമാർ, 61 വനിതാ ഇൻസ്പെക്ടർമാർ, 16 വനിതാ ഡെപ്യൂട്ടി എസ്.പിമാർ, അഞ്ച് വനിതാ എസ്.പിമാർ, ഒരു വനിതാ ഐജി, ഒരു വനിതാ എഡിജിപി എന്നിവർ പ്രധാനമന്ത്രി ഇറങ്ങുന്ന ഹെലിപാഡ് മുതൽ  വേദി വരെയുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഗുജറാത്തിലെ വനിതാ ആഭ്യന്തര സെക്രട്ടറി നിപുമ ടൊറവാനെ സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. 150,000-ത്തിലധികം സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും.

നവ്‌സാരി ജില്ലയിലെ വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന ലഖ്പതി ദീദി പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ലാഖ്പതി ദീദികളുമായി സംവദിക്കുകയും ചെയ്യും. അവരിൽ അഞ്ച് പേർക്ക് ലാഖ് പതി ദീദി സർട്ടിഫിക്കറ്റുകൾ നൽകി പ്രധാനമന്ത്രി ആദരിക്കും. 2023 ഓഗസ്റ്റ് 15 ന് മോദി സർക്കാർ ആരംഭിച്ചതാണ് ലാഖ്പതി ദീദി പദ്ധതി.

advertisement

പൊതുചടങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. .ഗുജറാത്ത് സർക്കാരിന്റെ ജി-സഫാൽ (ഗുജറാത്ത് അന്ത്യോദയ കുടുംബങ്ങൾക്കായുള്ള പദ്ധതി) പദ്ധതിയും ജി-മൈത്രി (ഗുജറാത്ത് മെന്റർഷിപ്പ് ആൻഡ് ആക്സിലറേഷൻ ഓഫ് ഇൻഡിവിഡ്‌സ് ഫോർ ട്രാൻസ്‌ഫോമിംഗ് റൂറൽ ഇൻകം) പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

G-MAITRI പദ്ധതി ഗ്രാമീണ ഉപജീവനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായവും പിന്തുണയും നൽകും.25,000-ത്തിലധികം സ്വയം സഹായ ഗ്രൂപ്പുകളിൽ നിന്നുള്ള 250,000-ത്തിലധികം സ്ത്രീകൾക്ക് പ്രധാനമന്ത്രി 450 കോടി രൂപ സാമ്പത്തിക സഹായം വിതരണം ചെയ്യും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യചരിത്രത്തിലാദ്യം; വനിതാദിനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്ക്ക് വനിതാ ഓഫീസർമാർ സുരക്ഷയൊരുക്കും
Open in App
Home
Video
Impact Shorts
Web Stories