തലകറക്കവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് 47 വയസുള്ള ബാൽകൃഷ്ണയെ ആശുപത്രിയിലെ ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ആരോഗ്യം കൈവരിച്ചതിനെ തുടർന്ന് ശനിയാഴ്ച ഡിസ്ചാർജ് ചെയ്യുകയായിരുന്നു. എം ആർ ഐ ഉൾപ്പെടെയുള്ള പരിശോധനകളിൽ എല്ലാം സാധാരണനിലയിലാണെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് ഇന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ അശാന്തമെന്ന് വ്യക്തമായതായി രാഹുൽ ഗാന്ധി
മികച്ച ഡോക്ടർമാരുടെ 24 മണിക്കൂർ നീണ്ടുനിന്ന നിരീക്ഷണത്തിനു ശേഷമാണ് ബാൽകൃഷ്ണയെ ഡിസ്ചാർജ് ചെയ്തത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ആരോഗ്യകാര്യങ്ങൾ അന്വേഷിക്കുന്നതിനായി ഇന്ന് ആശുപത്രിയിൽ എത്തിയിരുന്നു. പജഞ്ജലിയിൽ എത്തിയ ഒരു സന്ദർശകൻ നൽകിയ മധുരപലഹാരം കഴിച്ചതിനു ശേഷമാണ് ബാൽകൃഷ്ണ അസുഖബാധിതനായി കാണപ്പെട്ടതെന്ന് ബാബ രാംദേവ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.
advertisement
