ന്യൂഡൽഹി: ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ അശാന്തമെന്ന് വ്യക്തമായതായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കശ്മീർ സന്ദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ശ്രീനഗർ വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു. മാധ്യമങ്ങളെ കാണുന്നതിനും സംഘത്തിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ജമ്മു കശ്മീരിനുള്ള പ്രത്യേകപദവി കേന്ദ്രസര്‍ക്കാര്‍ എടുത്തു മാറ്റിയതിനു ശേഷം മേഖലയിലെ സ്ഥിതിഗതികള്‍ വീക്ഷിക്കാനും ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനുമായാണ് പ്രതിപക്ഷസംഘം കശ്മീരിലേക്ക് പുറപ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷസംഘം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയത്.
എന്നാൽ, സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇവരെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കാണുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് കുറച്ചുസമയം നേരിയ സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന്‍റെ വിഐപി ലോഞ്ചില്‍ കയറാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെയും സുരക്ഷാ അധികൃതര്‍ തടഞ്ഞിരുന്നു. തുടർന്ന് സംഘം ഡൽഹിയിലേക്ക് മടങ്ങി.
ശ്രീനഗറിലെത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ മടക്കി അയച്ചുഅതേസമയം, കശ്മീരിൽ സ്ഥിതിഗതികൾ അശാന്തമെന്ന് വ്യക്തമായതായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി
പറഞ്ഞു. കശ്മീർ ഗവർണർ തന്നെ ക്ഷണിച്ചിരുന്നെന്നും എന്നാൽ, അവിടെ സന്ദർശിക്കാൻ അനുവദിച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്ഥിതിഗതികൾ മോശമെന്ന് വ്യക്തമാണെന്നും മാധ്യമങ്ങളെ അടക്കം വേട്ടയാടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കെ.സി വേണുഗോപാൽ, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, സിതാറാം യെച്ചൂരി, ഡി.രാജ, ഡി.എം.കെയിലെ തിരുചി ശിവ, ആര്‍.ജെ.ഡിയിലെ മനോജ് ഝാ, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ദിനേഷ് ത്രിവേദി, എന്‍.സി.പി നേതാവ് മജീദ് മേമന്‍, ശരദ് യാദവ് എന്നിവരുള്‍പ്പെടെ 12 പേരാണ് ശ്രീനഗറില്‍ എത്തിയിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.