ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനാണ് കളി ഹൈദരാബാദിന് അനുകൂലമാക്കിയത്. ഭുവനേശ്വര്‍ കുമാര്‍, നടരാജന്‍ തുടങ്ങിയവരും മികവ് പുലര്‍ത്തി.
Also ReadIPL 2020, RCB vs MI| സൂപ്പർ ഓവറിൽ ഇഷാൻ കിഷനെ എന്തുകൊണ്ട് അയച്ചില്ല? കാരണം പറഞ്ഞ് രോഹിത് ശർമ
advertisement
163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ പൃഥ്വി ഷാ (2) പുറത്ത്.
പിന്നീട് ധവാനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്ന് സ്‌കോര്‍ 42-ല്‍ എത്തിച്ചു. എട്ടാം ഓവര്‍ എറിയാനെത്തിയ റഷീദ് ഖാന്‍ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ മടക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. 21 പന്തില്‍ 17 റണ്‍സ് മാത്രമെടുത്താണ് ക്യാപ്റ്റന്‍ മടക്കിയത്.
മുന്‍ മത്സരങ്ങളിലെ പോലെ തന്നെ മികച്ച ബൗളിങ് പ്രകടനമാണ് ഡല്‍ഹി കാഴ്ചവെച്ചത്. നാല് ഓവര്‍ എറിഞ്ഞ റബാദ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അമിത് മിശ്രയും രണ്ടു വിക്കറ്റെടുത്തു.