TRENDING:

IPL 2020 MI vs KKR| കമ്മിന്‍സിന്‍റെ പോരാട്ടം പാഴായി; ജയത്തോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുംബൈ

Last Updated:

16.5 ഓവറിലാണ് മുംബൈ ഇന്ത്യന്‍സ് വിജയം നേടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വീണ്ടും കൊൽക്കത്തക്ക് തോൽവി. ടോസ് നേടിയ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. തുടക്കം പാളിയെങ്കിലും പാറ്റ് കമ്മിന്‍സും ഓയിന്‍ മോര്‍ഗനും ചേർന്ന് ഭേദപ്പെട്ട റണ്ണിലേക്ക് ടീമിനെ കരകയറ്റുകയായിരുന്നു.
advertisement

ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയ 87 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ 148 റണ്‍സിലേക്ക് നയിച്ചത്. ഒരു ഘട്ടത്തില്‍ 42/4 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് അര്‍ദ്ധ ശതകം നേടി.

Also Read IPL 2020, RCB vs KXIP| അർധ സെഞ്ചുറിക്ക് ശേഷം ബാറ്റ് ഉയർത്തി 'ദി ബോസ്' എന്ന് കാണിച്ചത് എന്തിന്? ഗെയിലിന്റെ മറുപടി

പാറ്റ് കമ്മിന്‍സിന്റെയും ഓയിന്‍ മോര്‍ഗന്റെയും മികവില്‍ നേടിയ സ്കോര്‍ മുംബൈക്ക് ഒരു വിധത്തിലുമുള്ള വെല്ലുവിളിയും ഉയര്‍ത്താനായിരുന്നില്ല. 16.5 ഓവറിലാണ് മുംബൈ ഇന്ത്യന്‍സ് വിജയം നേടിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

44 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈയ്ക്ക് അനായാസ വിജയവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും നേടിക്കൊടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ 11 പന്തില്‍ നിന്ന് 21 റണ്‍സ് നേടി. ക്വിന്റണ്‍ ഡി കോക്ക് അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ മറുവശത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ താരത്തിന് പിന്തുണ നല്‍കി.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 MI vs KKR| കമ്മിന്‍സിന്‍റെ പോരാട്ടം പാഴായി; ജയത്തോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുംബൈ
Open in App
Home
Video
Impact Shorts
Web Stories