ഹൈദരാബാദിന് വേണ്ടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡേവിഡ് വാര്‍ണറിന്റെയും വൃദ്ധിമാന്‍ സാഹയുടെയും കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഡേവിഡ് വാര്‍ണര്‍ 58 പന്തില്‍ 85 റണ്‍സും വൃദ്ധിമാന്‍ സാഹ 45 പന്തില്‍ 58 റണ്‍സും നേടി.
നിര്‍ണായക മത്സരത്തില്‍ മികവുറ്റ ബൗളിങ്ങ് പ്രകടനമാണ് ഹൈദരാബാദ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. രോഹിത് ശര്‍മ്മ (4), ക്വിന്റണ്‍ ഡികോക്ക് (25), സൂര്യകുമാര്‍ യാദവ് (36), ക്രുണാല്‍ പാണ്ഡ്യാ (0), സൗരഭ് തിവാരി (1) തുടങ്ങി മുംബൈയുടെ പ്രതീക്ഷകളെ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി. 30 പന്തില്‍ 33 റണ്‍സ് നേടിയ ഇഷാന്‍ കിഷനും, 25 പന്തില്‍ 41 റണ്‍സ് നേടിയ പൊള്ളാര്‍ഡും ചേര്‍ന്നാണ് മുംബൈക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.
advertisement
Location :
First Published :
November 03, 2020 11:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 SRH vs MI| ഹൈദരാബാദും പ്ലേഓഫിലേക്ക്; മുംബൈക്കെതിരെ പത്ത് വിക്കറ്റ് ജയം