also read: 'സഖാവ് വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ' കാര്യം പറഞ്ഞു മനസിലാക്കാൻ നേതാക്കൾ വീടു കയറും
വ്യായാമ മുറ എന്ന രീതിയിൽ യോഗ അനുഷ്ഠിക്കുന്നത് വിശ്വാസത്തിന് വിരുദ്ധമല്ലെന്നാണ് മാര്‍ഗരേഖ പറയുന്നത്. ക്രിസ്തു കേന്ദ്രീകൃതമായ ആത്മീയ ജീവിതത്തിന്റെ വളർച്ചയ്ക്ക് സഹായകമെന്ന നിലയ്ക്കാണ് യോഗ പരിശീലിക്കേണ്ടതെന്ന് മാർഗരേഖയിൽ പറയുന്നു.
കെസിബിസി ദൈവ ശാസ്ത്രകമ്മിഷൻ അധ്യക്ഷൻ ബിഷപ്പ് ഡോ. വർഗീസ് ചാക്കാലയ്ക്കലിന്റെ നേതൃത്വത്തിലാണ് മാർഗനിർദേശം തയ്യാറാക്കിയിരിക്കുന്നത്.
കെസിബിസി മാർഗരേഖയിൽ നിന്ന്
- യോഗയുടെ ദർശനങ്ങളിൽ ചിലത് ക്രൈസ്തവ വിശ്വാസങ്ങളിൽ നിന്നു വ്യത്യസ്തമാണ്.
- ഇതരമത പ്രാര്‍ഥനകൾ ഉരുവിട്ട്, മറ്റ് ഈശ്വര സങ്കൽപങ്ങളെ ധ്യാനിച്ച് യോഗ ചെയ്യുന്നത് അസ്വീകാര്യമാണ്
- ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകളിൽ യോഗാഭ്യാസത്തിൽ ആത്മീയ അപകട സാധ്യത അധികമാണെന്നതു വസ്തുതയാണ്.
- ക്രൈസ്തവ ധ്യാനത്തിന് യോഗ ഉപകാരപ്രദമായ മുന്നൊരുക്കമാണ്.
- ശാന്തമായ മനസും പവിത്രമായ ശരീരവും ആന്തരികോർജവും അതു സമ്മാനിക്കും
- ക്രിസ്തുവിന്റെ കൃപയുടെ സമഗ്രത യോഗയിലൂടെ ലഭിക്കുമെന്ന് കരുതരുത്.
- യോഗാഭ്യാസം പ്രകൃതിയെ ആദരിക്കാൻ സഹായകമാണ്.
advertisement
advertisement
Location :
First Published :
June 25, 2019 11:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യോഗ: വ്യായാമം ആകാം; അക്രൈസ്തവ സങ്കൽപങ്ങളെ ധ്യാനിക്കുന്നത് അസ്വീകാര്യം; കെസിബിസി മാർഗരേഖ
