TRENDING:

'തൃപ്തിക്ക് വാഹനം നൽകാമെന്ന് മുഖ്യമന്ത്രിയെയും ഡിജിപിയെയും അറിയിച്ചു; പിന്നെ സംഭവിച്ചത് ഇതാണ്'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ശബരിമല സന്ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി പ്രതിഷേധത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പുറത്ത് കടക്കാനാവാതെ മടങ്ങുകയാണ്. ത‍ൃപ്തിക്ക് സഞ്ചരിക്കാനായി ടാക്സിയോ മറ്റ് വാഹനങ്ങളോ ലഭിച്ചിരുന്നില്ല. ഓൺലൈൻ ടാക്സിക്കാരും കൈമലർത്തിയിരുന്നു. എന്നാൽ, തൃപ്തിയ്ക്ക് സഞ്ചരിക്കാന്‍ കാർ സംഘടിപ്പിച്ച് നല്‍കാമെന്ന് മുഖ്യമന്ത്രിയെയും ഡിജിപിയെയും അറിയിച്ചിട്ടും അക്കാര്യം കേൾക്കാതെ തന്നെ ഭയപ്പെടുത്തുകയാണ് സർക്കാരും പൊലീസും ചെയ്തതെന്ന ആരോപണവുമായി സിപിഐ(എംഎല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.
advertisement

ശബരിമലയിൽ‌ നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി

ജനാധിപത്യ അവകാശങ്ങൾ ഉറപ്പാക്കുക സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആളുകളെ ഭയപ്പെടുത്തി മെരുക്കിയെടുക്കാനുള്ള ഫാസിസ്റ്റ് തന്ത്രങ്ങൾക്ക് സർക്കാർ വഴങ്ങരുത്. സമവായങ്ങളിലൂടെയും സംയമനങ്ങളില്ലടെയും സാമൂഹ്യ പരിഷ്കരണങ്ങൾ ഉണ്ടായിട്ടില്ല. പ്രതിലോമ പിന്തിരിപ്പൻ ശക്തികളെ തട്ടിമാറ്റിത്തന്നെയാണ് എക്കാലവും സാമൂഹ്യ മുന്നേറ്റം സാധ്യമായിട്ടുള്ളതെന്ന് ദാസന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുറത്തു കടക്കാൻ അനുവദിക്കാതെ സംഘ പരിവാർ തടഞ്ഞുവെച്ചിരിക്കുന്ന തൃപ്തി ദേശായിക്കും സുഹൃത്തുക്കൾക്കും യാത്ര ചെയ്യാൻ വാഹനം നൽകാൻ ടാക്സിക്കാർ തയ്യാറാകുന്നില്ല എന്ന വാർത്തയറിഞ്ഞയുടൻ പാർട്ടിയുടെ ഉത്തരവാദിത്വത്തിൽ വാഹനം ഏർപ്പാടാക്കിയിട്ട് വാഹനം വിട്ടു നൽകാൻ തയ്യാറാണെന്ന് അറിയിച്ച് രാവിലെ 10.29 നാണ് മുഖ്യമന്ത്രിക്ക് അടിയന്തര സന്ദേശമയച്ചത്.

advertisement

തുടർന്ന് അതേ സന്ദേശം 10.48 ന് DGP ക്കും അയച്ചു.

ഒപ്പം മാധ്യമങ്ങൾക്കും വാർത്ത നൽകി.

പിന്നീട് നടന്നത് ഇതൊക്കെയാണ്,

വാഹനം വിട്ടു നൽകാനുള്ള സന്നദ്ധ അറിയിച്ചിട്ട് ഇതുവരെയും അത് സ്വീകരിക്കപ്പെട്ടില്ല.

യുക്തമായ നടപടിയെടുക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് മെയിൽ കൈമാറിയതായി മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിൽ നിന്നും അറിയിപ്പ് ലഭിച്ചു.

2.54 PM ന് എറണാകുളം സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ നിന്നും വിളിയെത്തി. DGP ഓഫീസിൽ നിന്നും ആവശ്യപ്പെട്ടതനുസരിച്ചാണ് വിളിക്കുന്നതെന്ന് അറിയിച്ച ഓഫീസർ ചോദിച്ചത് എവിടെയാണ് വാഹനം? എന്റെ വീട് എവിടെയാണ്? ഞാൻ ഇപ്പോൾ എവിടെയാണ്? എന്നീ കാര്യങ്ങളാണ്. മൂന്ന് ചോദ്യങ്ങൾക്കും മറുപടി പറഞ്ഞ ഞാൻ തിരിച്ചു ചോദിച്ചത് വാഹനം എപ്പോൾ എത്തിക്കണമെന്നാണ്. അക്കാര്യം തീരുമാനിക്കേണ്ടത് റൂറൽ പൊലീസാണ് എന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി.പിന്നീട് നാട്ടിലെ പൊലീസ് സ്റ്റേഷനിൽ നിന്നു വിളി വന്നു. ചോദിച്ചത് ഞാൻ താമസിക്കുന്ന ഇടവും ഇപ്പോൾ എവിടെയാണെന്നും. പിന്നെയും സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും വിളികൾ വന്നുകൊണ്ടിരിക്കുന്നു .അവർ വാഹനം വേണോ വേണ്ടയോ എന്ന് പറയുന്നില്ല. അന്വേഷണം എന്നെക്കുറിച്ചു മാത്രം.

advertisement

കുറച്ചു മുമ്പ് മറ്റൊരു ഫോൺ വിളി വന്നു. നെറ്റ് വഴിയാകും; അത് എന്റെ തന്നെ നമ്പറിൽ നിന്നുമാണ്.വളരെ സൗമ്യമായി സംസാരം തുടങ്ങി. വണ്ടിയെപ്പോൾ വരുമെന്ന ചോദ്യത്തിന് സർക്കാർ പറയട്ടെ, അപ്പോൾ എന്ന് പറഞ്ഞയുടൻ തെറി ജപം തുടങ്ങി. കൂടുതൽ കേൾക്കാതെ ശരിയെന്ന് പറഞ്ഞ് കട്ടു ചെയ്തു.

വീണ്ടും ആവർത്തിക്കുകയാണ്,

ജനാധിപത്യ അവകാശങ്ങൾ ഉറപ്പാക്കുക സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആളുകളെ ഭയപ്പെടുത്തി മെരുക്കിയെടുക്കാനുള്ള ഫാസിസ്റ്റ് തന്ത്രങ്ങൾക്ക് സർക്കാർ വഴങ്ങരുത്. സമവായങ്ങളിലൂടെയും സംയമനങ്ങളില്ലടെയും സാമൂഹ്യ പരിഷ്കരണങ്ങൾ ഉണ്ടായിട്ടില്ല.

advertisement

പ്രതിലോമ പിന്തിരിപ്പൻ ശക്തികളെ തട്ടിമാറ്റിത്തന്നെയാണ് എക്കാലവും സാമൂഹ്യ മുന്നേറ്റം സാദ്ധ്യമായിട്ടുള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തൃപ്തിക്ക് വാഹനം നൽകാമെന്ന് മുഖ്യമന്ത്രിയെയും ഡിജിപിയെയും അറിയിച്ചു; പിന്നെ സംഭവിച്ചത് ഇതാണ്'