1600 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്. 2030 ഓടെ 18000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വ്യവസായങ്ങൾക്കാണ് മുൻഗണന. എട്ട് മാസം കൊണ്ട് പദ്ധതി രേഖ തയ്യാറാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അൽകേഷ് കുമാർ ശർമ്മ അറിയിച്ചു.
ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് നേരിട്ടും മൂന്നര ലക്ഷത്തിന് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ് ഫിനാന്‍സ് ആന്‍ഡ് ട്രേഡ് (ജിഐഎഫ്ടി) സിറ്റി, സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ പൊതുമേഖലാ സ്വകാര്യ മേഖലാ സഹകരണത്തിലാണ് (പിപിപി) നടപ്പാക്കുക.
advertisement
TRENDING അയ്യങ്കാളി ജയന്തി: ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹികപരിഷ്കർത്താവ് [NEWS]Gold Smuggling Exclusive | യാത്രാവിലക്ക് നീക്കാൻ തുടങ്ങിയ സൃഹൃദം; അനിൽ നമ്പ്യാരുമായുള്ള ബന്ധത്തെക്കുറിച്ച് സ്വപ്നയുടെ മൊഴി [NEWS] Airtel| എയർടെൽ ഉപഭോക്താക്കള്‍ക്ക് ഡാറ്റാ സേവനത്തിന് കൂടുതൽ പണം ചെലവിടേണ്ടിവരുമോ?[NEWS]
സംസ്ഥാനം സ്ഥലമെടുപ്പ് നടത്തണം. ഇതിനുള്ള പണവും പലിശകുറഞ്ഞ ലോണായി കേന്ദ്രം നല്‍കും. ദേശീയ വ്യവസായ ഇടനാഴി വികസന ട്രസ്റ്റാണ് പദ്ധതിയുടെ നിർവഹണ ചുമതല. ആലുവ നഗരസഭാ പരിധിയില്‍, കൊച്ചി വിമാനത്താവളത്തിന്റെ പരിസരത്ത് 220 ഹെക്ടര്‍ സ്ഥലത്താണ് ഗിഫ്റ്റ് സിറ്റി നിർമ്മിക്കുന്നത്.