TRENDING:

ബ്രഹ്മോസ് തിരുവനന്തപുരം വിടില്ല; 180 ഏക്കർ ഭൂമി കൈമാറാൻ സംസ്ഥാന സർക്കാർ

Last Updated:

കളമശ്ശേരിയിലെ 100 ഏക്കർ എച്ച്.എം.ടി. ക്യാമ്പസിലേക്ക് ബ്രഹ്മോസ് പറിച്ചുനടും എന്ന അഭ്യൂഹം പ്രചരിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബ്രഹ്മോസ് ഏറോസ്പേസ് (Brahmos Aerospace) തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പറിച്ചുനടും എന്ന ഊഹാപോഹത്തിന് അന്ത്യംകുറിച്ച് നെട്ടുകാൽത്തേരിയിൽ സ്ഥലം അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവ്. കളമശ്ശേരിയിലെ 100 ഏക്കർ എച്ച്.എം.ടി. ക്യാമ്പസിലേക്ക് ബ്രഹ്മോസ് പറിച്ചുനടും എന്ന അഭ്യൂഹം പ്രചരിക്കാൻ ആരംഭിച്ചിട്ട് നാളേറെയായി. തുറന്ന ജയിലുള്ള നെട്ടുകാൽത്തേരി ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന സുപ്രീം കോടതിയുടെ പരാമർശത്തെ തുടർന്നാണ് സ്ഥലംമാറ്റ ചർച്ച സജീവമായത്. ഇതേതുടർന്ന് സംസ്ഥാനസർക്കാർ സുപ്രീം കോടതിയിൽ നിന്നും നെട്ടുകാൽത്തേരിയിലെ ഭൂമി ബ്രഹ്മോസ് വികസനത്തിന് വിട്ടുകിട്ടാൻ അനുമതി തേടുകയായിരുന്നു. 180 ഏക്കർ ഭൂമി കൈമാറാനൊരുങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ബ്രഹ്മോസ് തിരുവനന്തപുരം
ബ്രഹ്മോസ് തിരുവനന്തപുരം
advertisement

"കേരളത്തിന്റെ കുതിപ്പിന് കരുത്തേകി കൊണ്ട് ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ പ്രതിരോധ നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി 180 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കൈമാറുകയാണ്. ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം പാറശ്ശാലയിലെ തുറന്ന ജയിൽ വളപ്പിലെ ഭൂമി ഡിആർഡിഓയ്ക്ക് കൈമാറാൻ സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നുവെന്ന വാർത്ത സന്തോഷകരമാണ്.

മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് സർക്കാരിനെ സമീപിച്ചതിനെ തുടർന്ന് രണ്ട് സ്ഥലങ്ങൾ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയിരുന്നു.

advertisement

തുടർന്നുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരം നെട്ടുകാൽത്തേരിയിലെ ഭൂമി പദ്ധതി പ്രദേശമായി തെരഞ്ഞെടുക്കുകയാണുണ്ടായത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം സ്ഥലം വിട്ടുകൊടുക്കുന്നതിൽ തടസ്സങ്ങൾ ഉള്ളതിനാൽ വിദഗ്ദ്ധ നിയമോപദേശം തേടിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ അടക്കമുള്ള അനുകൂല ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂമി വിട്ടുനൽകുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുകയാണുണ്ടായത്.

സർക്കാർ നൽകിയ ഭൂമിയിൽ ഡിആർഡിഓയുടെ കീഴിലുള്ള ബിഎടിഎൽ അത്യാധുനിക മിസൈലുകളുടെയും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളുടെയും രണ്ടാം നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. കൂടാതെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനും 45 ഏക്കർ ഭൂമി ശസ്ത്ര സീമ ബൽ (എസ്എസ്ബി) ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്‌സ് സ്ഥാപിക്കാൻ കൈമാറാനും സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതുവഴി രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കേരള മണ്ണിൽ നിന്ന് വലിയ സംഭവനകളുണ്ടാകുമെന്നുറപ്പാണ്. കൂടാതെ പുതിയ തൊഴിലവസരങ്ങളും നിക്ഷേപ സാധ്യതകളും സൃഷ്ടിക്കപ്പെടുന്നത് വഴി സംസ്ഥാനത്തിന്റെ വളർച്ചയിലും ഈ പുതിയ യൂണിറ്റ് വലിയ പങ്കുവഹിക്കും."

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Supreme Court has ordered the allocation of land in Nettukaltheri, ending speculation that Brahmos Aerospace will be shifted from Thiruvananthapuram to Ernakulam. It has been a long time since the rumours that Brahmos will be shifted to the 100-acre HMT campus in Kalamassery started circulating. The relocation discussion became active following the Supreme Court's remark that the Nettukaltheri land, which is an open prison, should not be used for other purposes. Following this, the state government had sought permission from the Supreme Court to hand over the land in Nettukaltheri for the development of Brahmos

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബ്രഹ്മോസ് തിരുവനന്തപുരം വിടില്ല; 180 ഏക്കർ ഭൂമി കൈമാറാൻ സംസ്ഥാന സർക്കാർ
Open in App
Home
Video
Impact Shorts
Web Stories